താപ്‌സി പന്നു ഇനി ക്രിക്കറ്റ് കളിക്കും!

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും അഭിനേത്രിയും മോഡലുമാണ് താപ്സി പന്നു .ബോളിവുഡില്‍ ഇത് ബയോപിക്കുകളുടെ കാലമാണ്. പ്രത്യേകിച്ചും സ്‌പോര്‍ട്‌സ് ബയോപിക്കുകളുടെ. പി.ടി ഉഷ, സൈന നേവാള്‍ എന്നിവരുടേതടക്കം നിരവധി ബയോപിക്കുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു സ്‌പോര്‍ട്‌സ് താരത്തിന്റെ ബയോപിക് കൂടി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയാക്കാന്‍ പോകുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുക.രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്.

വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 2017-ല്‍ അനൗണ്‍സ് ചെയ്ത പ്രോജക്ട് ആണിത്. എന്നാല്‍ ചിത്രത്തിന്
സംവിധായകനെ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . ആദ്യമായല്ല താപ്‌സി സ്‌പോര്‍ട്‌സ് സിനിമ സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്‌സി വേഷമിട്ടിരുന്നു.

തപ്‌സിയുടെ പുതിയ ചിത്രമായ സാന്ത് കി ആങ്കില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലും തപ്സി എത്തുന്നുണ്ട് അനുരാഗ് കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അക്ഷയ് കുമാറും വിദ്യാ ബാലനും ഒന്നിക്കുന്ന
ഒന്നിക്കുന്ന മിഷന്‍ മംഗള്‍, പ്രകാശ് രാജ് ഒരുക്കുന്ന ദഡ്ക എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ഗെയിം ഓവറാണ് തപ്‌സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Tapsee Pannu In Indian Cricketer Mithali Raj’s Biopic

Sruthi S :