പ്രണസാഫല്യത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ദിയ കൃഷ്ണ. സഹോദരിമാർ ദിയയ്ക്ക് ഒരുക്കിയ ബ്രൈഡൽ ഷവറോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. വരൻ അശ്വിനും ദിയയുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ബ്രൈഡൽ ഷവറിൽ പങ്കെടുത്തിരുന്നത്. ഇതിൽ നിന്നുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു.
വെളുത്ത ഗൗണിൽ അതീവ സുന്ദരിയായി ആണ് ബ്രൈഡൽ ഷവറിന് താരം എത്തിയത്. അഹാനയും ഇഷാനിയും സിന്ധു കൃഷ്ണയുമെല്ലാം ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ ഇവരുടെ സന്തോഷങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിൽ ആരാധകരുടെ ശ്രദ്ധ ചെന്നെത്തിയത് എല്ലാ വീഡിയോയിലും ഒരുപോലെ നിറഞ്ഞ് നിന്ന ഒരു അമ്മയേയും മകനെയുമാണ്.
പിന്നാലെ നിരവധി പേരാണ് ഇത് ആരാണെന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നത്. സിന്ധുവിന്റെ അനിയത്തിയുടെ മകളായ തൻവി സുധീർ ഘോഷും മകൻ ലിയാനുമായിരുന്നു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. കാഴ്ചയിൽ ദിയയുടെ പ്രായം മാത്രം തോന്നിക്കുന്ന യുവതി ഒരു നാലു വയസുകാരന്റെ അമ്മയാണെന്നതായിരുന്നു ആരാധകരെ അമ്പരപ്പിച്ച കാര്യം.
തൻവിയും യൂട്യൂബിൽ തന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെയായി എത്താറുള്ള വ്യക്തിയാണ്. ഒരു വീഡിയോയിൽ തന്നെ കുറിച്ച് എല്ലാ കാര്യങ്ങളും തൻവി തന്നെ വ്യക്തമാക്കുന്നുണ്ട്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് തൻവി സുധീർ ഘോഷ്. . കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകനൊപ്പം കാനഡയിൽ സെറ്റിൽഡാണ്. ദിയയുടെ വിവാഹത്തിനാണ് നാട്ടിലേയ്ക്കെത്തിയത്.
ഇപ്പോൾ ഇരുപത്തിയാറുകാരിയായ തൻവി സിംഗിൾ മദറാണ്. ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായിരുന്നു. കൻ ലിയാനെ തൻവി ഒറ്റയ്ക്കാണ് വളർത്തുന്നത്. പണ്ട് ഞാൻ കുറച്ച് കുറുമ്പിയായിരുന്നു. പിന്നീട് പ്രണയവും, വിവാഹവും കുഞ്ഞുമെല്ലാം പെട്ടെന്നായിരുന്നു എന്നാണ് തൻവി പറയുന്നത്.
പഠനമൊക്കെ കഴിഞ്ഞിട്ട് കാനഡയിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. എന്നാൽ കാനഡയിലേയ്ക്ക് പോകും മുമ്പ് ഒരാളുമായി ഇഷ്ടത്തിലായി. മുമ്പുണ്ടായ ബ്രേക്കപ്പിന്റെ അനുഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ വിവാഹത്തിന് ആ സമയത്തിന് താൽപര്യമില്ലായിരുന്നു. പക്ഷെ ടെൻഷൻ കാരണം വിവാഹം കഴിച്ചു. പിന്നാലെ കുഞ്ഞുണ്ടായി. ശേഷം ഞാൻ കാനഡയിലേക്ക് പോയി. അദ്ദേഹം കാനഡയിലേക്ക് വരുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസവും.
കുഞ്ഞ് ജനിച്ച് പത്ത് ദിവസത്തിനുശേഷം ജോലി ചെയ്യാൻ തുടങ്ങി. അതുകൊണ്ട് തന്നെ പ്രസവാനന്തരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. അന്ന് സഹായിച്ചത് ഒരു കനേഡിയൻ സ്ത്രീയാണ്. അവർ ഇല്ലായിരുന്നെങ്കിൽ ജീവിതം ദുസ്സഹമാകുമായിരുന്നു. കാനഡയിൽ വെച്ച് ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി. എന്നെ പൈസയ്ക്ക് വേണ്ടി യൂസ് ചെയ്യുന്നുവെന്ന തരത്തിൽ സംസാരങ്ങളുണ്ടായി.
സാമ്പത്തിക പ്രശ്നങ്ങളുണ്ടായപ്പോൾ ആദ്യമൊക്കെ അമ്മ കാശൊക്കെ തന്ന് സഹായിച്ചിരുന്നു. പക്ഷെ കാനഡയിലെത്തി വീണ്ടും സാമ്പത്തിക പ്രശ്നങ്ങളുണ്ടായപ്പോൾ വീട്ടുകാരോട് വീണ്ടും പണം സഹായം ചോദിക്കാൻ തോന്നിയിരുന്നില്ല. അതൊക്കെ മോശമായി തോന്നി. മകൻ ലിയാന്റെ അച്ഛൻ ബുദ്ധിമുട്ടിന്റെ സമയങ്ങളിൽ പണം തന്ന് സഹായിച്ചിരുന്നു. പക്ഷെ അതിനെല്ലാം അയാൾ കണക്ക് പറഞ്ഞ് തുടങ്ങിയപ്പോൾ ആ സഹായവും സ്വീകരിക്കാതെയായി.
അതിനുശേഷം ലിയാന്റെ അച്ഛൻ കാനഡയിലേക്ക് വന്നു. കോ പാരന്റിങ് ചെയ്യാമെന്ന് ധാരണയായിയെങ്കിലും കുഞ്ഞിനോട് ദേഷ്യം കാണിക്കാനും മോശമായി പെരുമാറാനും തുടങ്ങി. അപ്പോൾ ആ ബന്ധം വേണ്ടെന്ന് തീരുമാനിച്ചു. പിന്നീട് അയാൾ എനിക്ക് എതിരെ കേസ് കൊടുക്കും എന്നെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ കേസ് നടക്കുന്നുണ്ട്. ഒപ്പം വിവാഹമോചനത്തിനുള്ള നടപടികളും തുടങ്ങി. പതിയെ എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷ. തുടക്ക കാലങ്ങളിൽ കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്ത് ഏൽപ്പിച്ച് ജോലിക്ക് കയറാൻ ഒത്തിരി ശ്രമിച്ചു. ഡേ കെയറുകൾ തിരക്കി ഒത്തിരി അലഞ്ഞു. പക്ഷെ തീരെ ചെറിയ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വന്നില്ല.
ആ സമയങ്ങളിലെല്ലാം ഞാൻ പറഞ്ഞ കനേഡിയൻ സ്ത്രീയാണ് സഹായത്തിനെത്തിയത്. അവരോട് അത്രമാത്രം ബഹുമാനമുണ്ട്. കഷ്ടപ്പാടിന്റെ കാലങ്ങൾക്കുശേഷം വാൾമാർട്ടിൽ ജോലിക്ക് കയറി. ഭാഗ്യത്തിന് കിട്ടി. ഇന്ന് ഞാൻ നല്ല പൊസിഷനിലാണ്. നല്ല നിലയിലാണ് ജീവിക്കുന്നത് എന്നാണ് തന്റെ ജീവിതത്തെ കുറിച്ച് തൻവി പറഞ്ഞത്.