അവർ സൂപ്പർ ഐക്കണിക് ആയിരുന്നു, ശ്രീദേവിയെ സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തമന്ന

‌തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയർ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്. എന്നാൽ ആദ്യ സിനിമ പരാജയപ്പെട്ടതോടെ തമന്ന തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. പിന്നീട് അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കേറിയ, താരമൂല്യമുള്ള നടിയായി മാറാൻ തമന്നയ്ക്ക് സാധിച്ചു.

ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധിച്ച തമന്ന തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. തമന്നയുടെ ഓൺ സ്‌ക്രീൻ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീൻ ജീവിതവും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ശ്രീദേവിയെ സ്‌ക്രീനിൽ അവതരിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് തമന്ന.

100 വർഷത്തിനു ശേഷവും തൻറെ അമ്മയുടെ ജീവചരിത്ര സിനിമയിൽ അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്ന് ശ്രീദേവിയുടെ മകളും നടിയുമായ ഖുഷി കപൂർ പറഞ്ഞതിന് ചില ദിവസങ്ങൾക്ക് ശേഷമാണ് തമന്നയുടെ പ്രതികരണം.. ഏത് നടിയുടെ ജീവിതം സ്‌ക്രീനിൽ അവതരിപ്പിക്കാൻ തമന്ന ഭാട്ടിയ ആഗ്രഹിക്കുന്നു എന്നതിനാണ് തമന്ന പറഞ്ഞത്.

അത് ശ്രീദേവി ആയിരിക്കും, അവർ സൂപ്പർ ഐക്കണിക് ആയിരുന്നു, ഞാൻ എപ്പോഴും ആരാധിച്ചിരുന്ന ഒരാളായിരുന്നു അവർ എന്നും തമന്ന പറഞ്ഞു. അടുത്തിടെ തൻറെ പുതിയ ചിത്രത്തിൻറെ പ്രമോഷൻ അഭിമുഖത്തിനിടെ അമ്മയായി സ്ക്രീനിൽ എത്താൻ 100 കൊല്ലം കഴിഞ്ഞാലും തനിക്ക് സാധിക്കില്ലെന്ന് ശ്രീദേവിയുടെ മകളും നടിയുമായ ഖുഷി കപൂർ പറഞ്ഞിരുന്നു.

അടുത്തിടെ ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ ശ്രീദേവി അഭിനയിച്ച അവസാന ചിത്രം മോമിൻറെ രണ്ടാം ഭാഗം സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയിരുന്നു. ഖുഷി കപൂറിനെ ഈ ചിത്രത്തിൽ ലീഡ് റോളിൽ കൊണ്ടുവരും എന്നാണ് ബോണി കപൂർ പ്രതികരിച്ചത്.
ഖുഷിയുടെ ലവ്യാപ എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷമാണ് ബോണി ഇക്കാര്യം സ്ഥിരീകരിച്ചത്.

Vijayasree Vijayasree :