ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാൾ; കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് നടി തമന്ന

കഴിഞ്ഞ ദിവസമായിരുന്നു നടി തമന്ന ബാട്ടിയയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് പിറന്നാളാശംസ നേർന്നത്

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ തമന്ന ഷെയർ ചെയ്തിട്ടുണ്ട്. ഇഷ ഫൗണ്ടേഷനിലെ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചാണ് തമന്ന പിറന്നാൾ ആഘോഷിച്ചത്. യോഗ സെന്ററിലെത്തിയ തമന്ന കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. കുട്ടികൾ തന്നെയാണ് തമന്നയ്ക്കായി കേക്ക് ഉണ്ടാക്കിയത്.തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാളാണ് ഇതെന്നു തമന്ന വീഡിയോയിൽ പറയുന്നുണ്ട്.

മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ബാന്ദ്ര’യിലാണ് താരം എത്തുക.. തമന്നയുടെ പിറന്നാൾ ദിവസം ചിത്രത്തിലെ താരത്തിന്റെ ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു
‘രാമലീല’ യ്ക്കു ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാന്ദ്ര’. ചിത്രീകരണം ആരംഭിക്കും മുന്‍പ് തമന്നയും ദിലീപും കൊട്ടാരകര ക്ഷേത്രം സന്ദര്‍ശിച്ച ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. ശരത് കുമാർ, ദിനോ മോറിയ എന്നിവർ ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ് ‘ബാന്ദ്ര’.

Noora T Noora T :