സാരി ഗൗണിൽ അതിസുന്ദരിയായി തമന്ന;വൈറലായി ചിത്രങ്ങൾ!

തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന ഭാട്ടിയ.വളരെയധികം ആരാധകരുള്ള താരം ഒരു സമയത്ത് സജീവ സാന്നിധ്യമായിരുന്നു.ഇപ്പോൾ അത്രകണ്ട് സജീവമല്ല താരം.തെന്നിന്ത്യയിലെ താര സുന്ദരിയാണ് തമന്ന . തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് തമന്ന. ഗ്ലാമറസ് പ്രകടനങ്ങളിലൂടെയും താരമെത്താറുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് തമന്ന. ബാഹുബലിയിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

ഇപ്പോൾ താരം വസ്ത്രധാരണയിൽ പുതുപുത്തൻ രീതിയുമായി എത്തിയിരിക്കുകയാണ്.സിനിമയേക്കാൾ കൂടുതൽ ഫാഷൻ ലോകം താരസുന്ദരിയെ ആഘോഷിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ തമന്ന പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഇക്കാര്യം അടിവരയിടുന്നു. ട്രഡീഷനൽ ആയാലും അൾട്രാ മോഡേണ്‍ ആയാലും തമന്ന ഇപ്പോൾ സ്റ്റൈലിഷ് ആണ്.

നീല നിറത്തിള്ള സാരി ഗൗണ്‍ ധരിച്ച് തമന്ന പങ്കുവച്ച ചിത്രങ്ങള്‍ ഫാഷൻ ലോകത്ത് തരംഗമാണ്. ഹാൻഡ് എബ്രോയട്രിയുടെ സൗന്ദര്യം നിറയുന്നതാണ് ഈ സാരി ഗൗൺ. തിളങ്ങുന്ന നീലയിൽ തമന്ന കൂടുതൽ സുന്ദരിയാകുന്നു.

അമിത് അഗർവാൾ ക്രിയേഷനിലെ സ്റ്റൈലിഷ് അംഗമാണ് ഈ സാരി ഗൗൺ. പാർട്ടികൾക്ക് അനുയോജ്യമായ ഹോട്ടസ്റ്റ് ഔട്ട്ഫിറ്റ് എന്ന വിശേഷണം അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു.

പരമ്പരാഗത–യൂറോപ്യന്‍ ഔട്ട്ഫിറ്റുകളെ യോജിപ്പിച്ച് രൂപപ്പെടുത്തിയ സാരി ഗൗണ്‍ താരനിശകളിലും ബോളിവുഡ് പാർട്ടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സമീപകാലത്തായി ഇതിൽ കൂടുതൽ പരീക്ഷണങ്ങൾ അമിത് അഗർവാൾ നടത്തുന്നുണ്ട്.

tamanna bhatia new look

Noora T Noora T :