ചാക്കോച്ചൻറെ ആ ഹിറ്റ് പാട്ട് ചെയ്യേണ്ടിയിരുന്നത് ഖയാം ആയിരുന്നു!

ഇന്ത്യൻ സംഗീത പ്രേമികളുട ഹൃദയം കീഴടക്കിയ സംഗീതജ്ഞനാണ് മുഹമ്മദ് സഹൂർ .ഖയം കഭീ കഭീം മേരി ദിൽമോം… എന്ന ഒറ്റ ഗാനം കൊണ്ട് അദ്ദേഹം ജന ഹൃദയം കീഴടക്കി. വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും ഈ ഗാനം പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. ഇദ്ദേഹവും മലയാള സിനിമയും തമ്മിൽ ഒരു ബന്ധമുണ്ട്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഹരിഹരനാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. ഒരു കാലത്ത് മോളിവുഡ് അടക്കി വാണിരുന്ന താരജോഡികളാണ് ശാലിനിയും കുഞ്ചാക്കോ ബോബനും. മോളിവിന്റെ പ്രിയപ്പെട്ട റൊമാന്റിക് ജോഡികളായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങൾ എല്ലാ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1999 ൽ പുറത്തിറങ്ങിയ ചാക്കോച്ചൻ ചിത്രമാണ് പ്രേം പൂജാരി . ഈ ചിത്രവുമായി ഖയാമിന് ഒരു ബന്ധമുണ്ട്.

ഇരുപത് വർഷങ്ങൾക്ക് മുൻപായിരുന്നു ഖയാമുമായുളള കൂടിക്കാഴ്ച. 1999 ൽ പുറത്തിറങ്ങിയ ചാക്കോച്ചൻ ചിത്രമായ പ്രേം പൂജാരി എന്ന ചിത്രത്തിനു വേണ്ടി സംഗീതം ചെയ്യാൻ വേണ്ടിയിരുന്നു അദ്ദേഹത്തെ ആദ്യമായി സമീപിച്ചത്. മലയാള സിനിമ രംഗത്തേയ്ക്ക് വരുന്നതിൽ അദ്ദേഹം വളരെ അധികം സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതേ സമയം തന്നെ ഒരു ഹിന്ദി സീരിയലിനു വേണ്ടി അദ്ദേഹം സംഗീതം നൽകിയിരുന്നു. എന്നാൽ ഒരേസമയം രണ്ടു പ്രൊജക്ടുകൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് എനിക്കു മനസ്സിലായി.

എന്നാൽ ഈ ചിത്രത്തിനായി അധികം നാൾ കാത്തിരിക്കാൻ തനിയ്ക്ക് സമയം ഉണ്ടായിരുന്നില്ല. തുടർന്ന് ഖയാമിന് പകരം ചിത്രത്തിനായി ഉദ്ദം സിങ്ങിനെ സമീപിക്കുകയായിരുന്നു. ചിത്രത്തിലേയ്ക്ക് ദേവാരാഗമേ, പനിനീരും പെയ്യും നിലാവിൽ എന്നിങ്ങനെ രണ്ട് ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി തരുകയും ചെയ്തിരുന്നു. എന്നാൽ ആഗ്രഹമുണ്ടായിട്ടും തന്റെ ക്ഷണം സ്വീകരിച്ച മലയാളത്തിലേയ്ക്ക് വരാൻ ഖയാമിന് കഴിയാത്തതിൽ തനിയ്ക്ക് നിരാശയുണ്ടെന്നും ഹരിഹരൻ പറഞ്ഞു.

ബേളിവുഡിലെ മറ്റൊരു പ്രമുഖ സംഗീത സംവിധായകനായ ബോംബെ രവിയെ മലയാളത്തിലെത്തിച്ചതും ഹരിഹരനായിരുന്നു. പഞ്ചാഗ്നി, നഖനക്ഷത്രങ്ങൾ എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം സംഗീതം നൽകിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തിരുന്നു.

talk about niram movie song

Sruthi S :