സെയ് റാ നരസിംഹ റെഡ്ഡി റെക്കോർഡ് തകർക്കുന്നു;ബോക്‌സോഫീസ് കളക്ഷന്‍ വിവരങ്ങൾ പുറത്ത്!

ബിഗ് ബഡ്ജറ്റിൽ ചിരഞ്ജീവി നായകനായെത്തുന്ന ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി.റിലീസിന് മുൻപ് തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർ ചിത്രത്തിന് നൽകിയത്.എന്നാൽ പ്രതീക്ഷയ്ക് കോട്ടം പറ്റിയിട്ടില്ലന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ബോക്‌സോഫീസുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.റാം ചരനാണ് ബോക്‌സോഫീസ് കളക്ഷന്‍ വിവരങ്ങൾ പങ്കുവെച്ചത് . ഹൈദരാബാദിലെ നിസാംപെറ്റില്‍ മാത്രം 17.18 കോടിയാണ് നാല് ദിവസത്തിനുള്ളില്‍ ചത്രം നേടിയത്.ആദ്യ ദിനം 8.10 കോടി, രണ്ടാം ദിനം 3.98 കോടി, മൂന്നാം ദിനം 2.54 കോടി, നാലാം ദിനം 2.56 കോടി മൊത്തം 17.18 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. 250 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ഒക്ടോബര്‍ 2നാണ് തീയേറ്ററുകളിലേക്ക് എത്തിയത്. തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സെയ് റാ കോനിഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ റാംചരണാണ് നിര്‍മാണം. ചിരഞ്ജീവിയുടെ 151ാമത് ചിത്രമാണ് സെയ് റാ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, അനുഷ്‌ക്ക ഷെട്ടി, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തിയത്. ആര്‍ രത്‌നവേലു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീത സംവിധാനം.

sye raa narasimha reddy box office collection details

Sruthi S :