ശ്രീയും അച്ഛനും തമ്മില്‍ നല്ല അടുപ്പമായിരുന്നു, തറവാടി, മലയാളി, മേനോന്‍-മേനോന്‍ ബോണ്ടിംഗ് അവര്‍ക്കിടയില്‍ ഉണ്ടായി; തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റായിരുന്നു ആദ്യ വിവാഹമെന്ന് ശ്വേത മേനോന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും കൂടുതല്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോന്‍. അന്നത്തെ എന്റെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു മുന്‍ഭരാ#ത്താവ് ബോബി ബോന്‍സ്ലെ. ആ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിന്നു. എന്റെ അച്ഛന്‍ വിവാഹത്തെ എതിര്‍ത്ത് പറഞ്ഞിട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു.

ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കില്‍ പിന്നെയും എന്തെങ്കിലും ആലോചിക്കാമായിരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ എന്ത് പറഞ്ഞാലും നെഗറ്റീവ് ആയേ പോകൂ എന്നാണ് അച്ഛന്‍ എപ്പോഴും പറയാറ്. ഇന്ന് ഞാനും ഒരു പാരന്റാണ്. എനിക്ക് മനസിലാക്കാം. കമ്മ്യൂണിക്കേഷന്‍ പ്രധാനമാണെന്ന് ഇന്ന് എല്ലാവരോടും ഞാന്‍ പറയും. അച്ഛനോ അമ്മയോ ആയി കൊമ്പത്തിരുന്നിട്ട് കാര്യമില്ല. കുട്ടികളുടെ ലെവലില്‍ വന്ന് നമ്മള്‍ അവരോട് സംസാരിക്കണം.

അച്ഛന്‍ ഓക്കെ പറഞ്ഞത് കൊണ്ട് ഞാന്‍ ആ സെലിബ്രേഷനില്‍ ആയിരുന്നു. അച്ഛന്‍ നെഗറ്റീവായി പറയാന്‍ ഉദ്ദേശിക്കുകയാണെന്ന് ഞാന്‍ മനസിലാക്കിയില്ല. എന്‍ഗേജ്‌മെന്റിന് പോകുന്ന സമയത്ത് അച്ഛന്‍ റൂമില്‍ വന്നു. ഞാന്‍ റെഡി ആവുകയാണ്. നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. പക്ഷെ അതിന് പകരം ഇത് വേണ്ടെന്ന് അച്ഛന് പറഞ്ഞാല്‍ മതിയായിരുന്നു.

നെഗറ്റീവ് എന്റെ മനസില്‍ ഇടാതെ എന്റെ തീരുമാനമായത് മാറ്റി. തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റാണത്. പക്ഷെ ഇന്ന് ബോബി വിളിക്കുമ്പോള്‍ കളിയാക്കി എന്തൊരു മണ്ടന്‍മാരായിരുന്നു നമ്മള്‍ എന്നൊക്കെ പറയാറുണ്ട്. ഒരുമിച്ചാകുമ്പോള്‍ ഞാനും അദ്ദേഹവും നല്ല വ്യക്തികള്‍ ആയിരുന്നില്ല. മൂപ്പര്‍ക്ക് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല.

റൊമാന്‍സില്‍ നമ്മള്‍ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭര്‍ത്താവും തമ്മില്‍ ഭയങ്കര വ്യത്യാസമാണ്. സ്‌നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാന്‍ പറയാറുണ്ട്. ആള്‍ക്കാര്‍ പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാന്‍ പാടില്ല. എന്റെ കുറേ ഫ്രണ്ട്‌സ് കല്യാണം കഴിച്ചു, അപ്പോള്‍ ഞാനും കല്യാണം കഴിക്കേണ്ടേ എന്നൊക്കെ തനിക്കുണ്ടായിരുന്നു.

പക്ഷേ അങ്ങനെയല്ല, നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ. ഇപ്പോഴത്തെ ഭര്‍ത്താവ് ശ്രീകുമാര്‍ നല്‍കുന്ന സെക്യൂരിറ്റി കൊണ്ടാണ് മുന്‍ ഭര്‍ത്താവിന്റെ കോള്‍ എടുത്ത് സംസാരിക്കാനും കളിയാക്കാനും പറ്റുന്നത്. ശ്രീയും അച്ഛനും തമ്മില്‍ നല്ല അടുപ്പമായിരുന്നു. പൊളിറ്റിക്കലായാലും തറവാടി, മലയാളി, മേനോന്‍മേനോന്‍ ബോണ്ടിംഗ് അവര്‍ക്കിടയില്‍ ഉണ്ടായി എന്നാണ് അഭിമുഖത്തില്‍ ശ്വേത മേനോന്‍ പറഞ്ഞത്.

മഞ്ജു വാര്യര്‍, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരുടേതായൊരു സൗഹൃദ സംഘത്തില്‍ നിന്നും പിന്മാറാനുള്ള കാരണത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. നമ്മുടെ കാഴ്ചപ്പാടുകളൊക്കെ മാറി. എല്ലാത്തിന്റേയും അടിത്തറ എന്ന് പറയുന്നതൊന്നുണ്ട്. ഞാന്‍ നേരേ വാ നേരെ പോ ആളാണ്. വാക്കുകള്‍ വളച്ചൊടിച്ച് സംസാരിക്കാന്‍ എനിക്കറയില്ല. ഞാന്‍ ഒറ്റ മോളാണ്. എനിക്ക് സനേഹിക്കാന്‍ മാത്രമേ അറിയുള്ളൂ. എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാല്‍, അത് ആരാണെങ്കിലും, ഭയങ്കര ബുദ്ധിമുട്ടാണ് ദഹിക്കാന്‍. ഞാന്‍ ആരുടേയും ജീവിതത്തില്‍ വന്ന് കള്ളം പറയാറില്ല.

അങ്ങനെയുള്ളവര്‍ ഒന്നുങ്കില്‍ എന്റെ അടുത്ത് വരാതിരിക്കുക. അല്ലെങ്കില്‍ കള്ളം പറയാതിരിക്കുക. അങ്ങനെ എന്തോ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ വന്നത് കാരണമാണ് ആ സൗഹൃദങ്ങള്‍ നഷ്ടമായത്. കള്ളത്തരം പറഞ്ഞതാണ്. അന്ന് എനിക്ക് തോന്നിയത് ഞാനാണ് ഏറ്റവും അവസാനം അറിഞ്ഞതെന്നാണ്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി.

ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ തന്നെ ബുദ്ധിമുട്ടിക്കുന്നത് എന്ന രീതിയില്‍ എനിക്ക് തോന്നിപ്പോയി. നമ്മള്‍ പതുക്കെ പതുക്കെ വലിയാന്‍ തുടങ്ങി. പുറത്തു നിന്നും ആളുകള്‍ വരെ ചോദിക്കാന്‍ തുടങ്ങി. എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്‌സ് ഓക്കെ ഫൈന്‍ എന്ന് പറഞ്ഞാണ് പിരിഞ്ഞത്.

എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങി. അവര്‍ എല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ ഞാന്‍ ഗ്രൂപ്പില്‍ ഇല്ലെന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് ആരുടേയും ജീവിതമൊന്നും നിന്നു പോയിട്ടില്ല. ടെം ഈസ് ദ ബെസ്റ്റ് ഹീലര്‍ എന്നാണ് പറയുന്നത്. ഇത് എപ്പോഴോ നടന്നതാണ്. ഇന്ന് എന്റെ മനസില്‍ ഒന്നുമില്ല. ഞാന്‍ ഇന്നും വ്യക്തിപരമായി അവരെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്. അവരെ ഓരോരുത്തരെയായി കാണുമ്പോള്‍ ഞാന്‍ വളരെ നന്നായി തന്നെയാണ് പെരുമാറുള്ളത്. പക്ഷെ ഞാന്‍ ആ ടീമിന്റെ ഭാഗമല്ലെന്ന് മാത്രം എന്നും ശ്വേത വ്യക്തമാക്കി.

Vijayasree Vijayasree :