അച്ഛൻ്റെ കാശും കൊണ്ട് ഒളിച്ചോടിയ ശ്വേതാ മേനോന് സംഭവിച്ചത് !

മലയാളികളുടെ പ്രിയ നടിയാണ് ശ്വേതാ മേനോൻ. മികച്ച അഭിനേത്രിയായ ശ്വേതാ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോയ വ്യക്തിയാണ്. അതിനിടെ ഉണ്ടായ പ്രതിബന്ധങ്ങളെ എല്ലാം അവർ തരണം ചെയ്തു. ഒരിക്കൽ അച്ഛന്റെ പണവും കൊണ്ട് ഒളിച്ചോടിയ കഥ ശ്വേതാ പറഞ്ഞിരുന്നു. അതിങ്ങനെയാണ് ;

സാധാരണ എന്റെ ഇഷ്ടങ്ങൾക്ക് എതിരു നിൽക്കുന്ന ആളല്ല അച്ഛൻ. മിസ് ഇന്ത്യ മത്സരം കഴിഞ്ഞ് ഞാൻ മുംബൈയിലേക്ക് പോകുന്നതിൽ അച്ഛന്‌ എതിർപ്പായിരുന്നു. മുംബൈ പോലുള്ള ഒരു നഗരത്തിലേക്ക് എന്നെ തനിച്ച് വിടാൻ അദ്ദേഹം ഭയന്നിരുന്നു. നിന്നെ തനിച്ച് ആ മഹാനഗരത്തിൽ വിട്ട് ഞങ്ങൾക്ക് എങ്ങനെ ഇവിടെ സുഖമായി ഇരിക്കാൻ കഴിയും? അച്ഛൻ ചോദിച്ചു.

ഫാഷൻ മോഡലിങ്ങ് രംഗത്ത് വിജയിക്കാൻ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിനു വേണ്ടിയാണ്‌ ഞാൻ പോകുന്നത്. എന്റെ താല്പ്പര്യത്തിന്‌ മാറ്റമില്ല എന്ന്‌ മനസിലായപ്പോൾ പിന്നെ അച്ഛൻ ഒന്നും പറഞ്ഞില്ല. ഇരുപതിനായിരം രൂപ എന്റെ കയ്യിൽ തന്നു‘ഇത് ഞാൻ നിനക്ക് തരുന്ന കടമാണ്‌, മൂന്ന് മാസങ്ങൾക്കു ശേഷം നാല്പ്പതിനായിരമാക്കി നീ തിരിച്ചു തരണം. അതിനു പറ്റില്ലെന്നു ബോധ്യപ്പെടുന്ന ഘട്ടത്തിൽ നീ തിരിച്ചു വരണം’ എന്തു പറയുന്നു? ഞാൻ ശരിയെന്ന് തലകുലുക്കി.ഇതെല്ലാം കണ്ട് പകച്ചു നില്ക്കുന്ന അമ്മയെ അച്ഛൻ ആശ്വസിപ്പിച്ചു. ശാരദേ നീ നോക്കിക്കോ മൂന്നേ മൂന്നു മാസം , മുംബൈ ഇവൾക്ക് മടുക്കും . ആവേശം തീരുമ്പോൾ ഇവൾ മടങ്ങി വരും.ശരിക്കും പറഞ്ഞാൽ അതൊരു ഒളിച്ചോട്ടമായിരുന്നു. ആഗ്രഹിച്ച കരിയർ നേടിയെടുക്കാനുള്ള ഒളിച്ചോട്ടം.

മുമ്പ് അച്ഛനൊപ്പം മുംബൈയിൽ വന്നപ്പോൾ പരിചയപ്പെട്ട ഒരു ഫാഷൻ കോഡിനേറ്ററുണ്ട് ഷബീർ . അദ്ദേഹത്തിന്റെ നമ്പർ അറിയാം എന്നതു മാത്രമായിരുന്നു ഏക ആശ്വാസം. ഷബീർ എനിക്കായി വാടക വീട് കണ്ടുപിടിക്കാൻ ഓടി നടക്കുന്നു. എന്റെ കയ്യിലിരിക്കുന്ന പൈസയ്ക്ക് കിട്ടാവുന്ന വീടുവേണം കണ്ടു പിടിക്കാൻ. അങ്ങനെയൊരെണ്ണം കണ്ടുപിടിക്കാൻ പറ്റാതെ വന്നപ്പോൾ ഞാൻ ചിന്തിച്ചു എന്തിനീ നാട്ടിൽ കിടന്ന് കഷ്ടപ്പെടണം കോഴിക്കോട്ടേക്ക് തിരിച്ചു പോകാം. എനിക്ക് അച്ഛന്റേയും അമ്മയുടേയും മകളായി ജീവിച്ചാൽ മതി. തിരിച്ചു പോകാനുള്ള സാധനങ്ങൾ റെഡിയാക്കി വച്ചു. അപ്പോൾ ഷബീർ ഓടിക്കിതച്ചു വരുന്നു. പാലി ഹിൽസിൽ താമസിക്കാൻ പറ്റിയ ഒരു വീട് കിട്ടിയിട്ടുണ്ട്. സാധനങ്ങളെല്ലാം എടുത്തുകൊണ്ട് നേരേ പാലി ഹിൽസിലേക്ക്. ഒരു മുറി വിത്ത് ബാത്ത് റൂം. അത് തന്നെ മുംബൈയിൽ സ്വർഗമാണ്‌.

പകലന്തിയോളം ഇന്റർവ്യൂകളും ഓഡിഷൻസും ഫോട്ടോ ഷൂട്ടുകളും. ചെറിയ കുട്ടിക്ക് വഴി കാണിക്കും പോലെ എനിക്ക് അപരിചിതമായ നഗരത്തിലൂടെ ഷബീർ എന്നെയും കൂട്ടി ഒരുപാട് യാത്രകൾ ചെയ്തു. നാട്ടിൽ നാലാളറിയുന്ന സിനിമാ നടി, സഞ്ചരിക്കാൻ എ സി കാർ, പ്രത്യേകം ഡ്രൈവർ, മാഡം എന്ന വിളി ഇതൊക്കെ വിട്ടെറിഞ്ഞ് എന്തിന്‌ ഈ തിരക്കേറിയ ജീവിതത്തിലേക്ക് വന്നു എന്ന് പലപ്പോഴും ഞാൻ ചോദിച്ചു. മുംബൈ ഫഷൻ ലോകം വിരിഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അമ്പതിൽ താഴെ പെൺകുട്ടികളേ അന്ന് ഈ രംഗത്ത് ഉണ്ടായിരുന്നുള്ളൂ. കാലം അനുകൂലമാണെങ്കിൽ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുമെന്ന് കേട്ടിട്ടുണ്ട്. എന്റെ കാര്യത്തിൽ അത് ശരിയായിരുന്നു.


പതുക്കെ മുംബൈയിലെ ജീവിത സാഹചര്യങ്ങളുമായി ഞാൻ പൊരുത്തപ്പെട്ടു. ജീവിക്കാൻ കേരളത്തേക്കാൾ ഈസിയാണ്‌ മുംബൈയിൽ എന്ന് ഞാൻ മനസിലാക്കി. ആരും മറ്റൊരാളുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയില്ല. കാമേ സോപ്പ്, വി ഐ പി സ്യൂട്ട് കേസ്, വിൽസ്, ബോംബെ ഡൈയിങ്ങ്, കിങ്ങ് ഫിഷർ അങ്ങനെ അവസരങ്ങൾ പെരുമഴ പോലെ വന്നു. അങ്ങനെ അത്യാവശ്യം പൈസയൊക്കെ കിട്ടിത്തുടങ്ങിയപ്പോൾ ഷബീർ ചോദിച്ചു ശ്വേതയ്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ല അല്ലേ? ഇനി ശ്വേത വാങ്ങാൻ പോകുന്നത് വൻ തുകകളാണ്‌. ചെക്കായിട്ടാവും കിട്ടുക ഉടനെ ബാങ്ക് അക്കൗണ്ട് തുടങ്ങണം. അക്കൗണ്ട് തുടങ്ങിയെങ്കിലും ബാങ്ക് ഇടപാടുകളൊന്നും എനിക്കറിയില്ലായിരുന്നു. ചെറിയ പേമെന്റുകൾ കാശായിട്ട് കിട്ടും. അത് വാടകയും ഭക്ഷണവും അഡ്ജസ്റ്റ് ചെയ്ത് കൊണ്ടുപോകും.


ഇതിനിടെ ഒരു ദിവസം യാദൃശ്ചികമായി അച്ഛനും അമ്മയും മുംബൈയിൽ വന്നു. എന്റെ താമസവും ജീവിതവും കണ്ട് അവർക്ക് ആകെ സങ്കടമായി. മോളേ നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് നമുക്ക് തിരിച്ച് കോഴിക്കോട്ടേക്ക് പോകാം അമ്മ പറഞ്ഞു. എത്ര കഷ്ടപ്പെട്ടാലും മുംബൈ വിട്ട് എങ്ങോട്ടുമില്ലെന്ന് ഞാനും തറപ്പിച്ചു പറഞ്ഞു. അഞ്ചാറു മാസമായല്ലോ നീ ഇവിടെ വന്നിട്ട് നിനക്ക് ഇവിടെ ജീവിക്കാൻ എന്തെങ്കിലും വരുമാനമുണ്ടോ അച്ഛൻ ചോദിച്ചു. എന്റെ കയ്യിൽ നിന്നും നീ വാങ്ങിയ പൈസയെക്കുറിച്ച് വല്ല ഓർമ്മയുമുണ്ടോ? ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. നമുക്ക് ബാങ്ക് വരെ ഒന്നു പോയിവരാം ഞാൻ അച്ഛനോട് പറഞ്ഞു. ബാങ്കിലേക്കുള്ള യാത്രയിൽ ഞാൻ പറഞ്ഞു എനിക്ക് ഒരു മാരുതി 800 cc കാർ വാങ്ങണം. ബാങ്കിൽ എത്ര ബാലൻസ് ഉണ്ടെന്നു പോലും അറിയില്ല അവളാണ്‌ കാർ വാങ്ങാൻ പോകുന്നത് അച്ഛൻ പറഞ്ഞു.


ബാങ്കിൽ ചെന്നിട്ട് ഞാൻ അച്ഛനോട് പറഞ്ഞു അച്ഛനുള്ള നാൽപ്പതിനായിരം ഞാൻ ഇന്നു തരട്ടെ? അച്ഛൻ ഇരുത്തിയൊന്നു മൂളി കിട്ടിയതു തന്നെ എന്ന അർത്ഥത്തിൽ. ഞാൻ വിഡ്രോവൽ ഫോം പൂരിപ്പിക്കാൻ തുടങ്ങിയതും അച്ഛൻ പറഞ്ഞു വരട്ടെ ആദ്യം ബാലൻസ് അത്രയും ഉണ്ടോ എന്ന് നോക്കാം.

ഓഫീസർ രജിസ്റ്റർ നോക്കി ബാലൻസ് പറഞ്ഞു എട്ടു ലക്ഷത്തി അറുപത്തി ഒമ്പതിനായിരം രൂപ. ഞാൻ ഞെട്ടിപ്പോയി മാക്സിമം മൂന്നു ലക്ഷം അല്ലെങ്കിൽ നാലു ലക്ഷം ഇതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഓടി നടന്ന് ജോലി ചെയ്യുന്നതിനിടയിൽ കയ്യിൽ വന്ന കാശിനെക്കുറിച്ചൊന്നും ഓർത്തിരുന്നില്ല എന്നതാണ്‌ സത്യം.

അപ്പോൾ അച്ഛൻ ബാങ്കിലെ ഓഫീസറോട് പറഞ്ഞു താങ്കൾ ഒന്നു കൂടി നോക്കിയേ ചിലപ്പോൾ നോക്കിയ അക്കൗണ്ട് മാറിപ്പോയിട്ടുണ്ടാവും. ഓഫീസർ വീണ്ടും നോക്കിപ്പറഞ്ഞു 8,69,000. ഞാൻ നാല്പ്പതിനായിരം രൂപ പിൻവലിച്ച് അന്ന് അത് അച്ഛന്റെ കയ്യിൽ വച്ച് കൊടുക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.

credit- sajitha san

swetha menon about father

Sruthi S :