പരാതി ഡബ്ല്യുസിസിയില്‍ പോയി പറയുന്നത് എന്തിന്? പോലീസ് സ്‌റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ; തുറന്ന് പറഞ്ഞ് സ്വാസിക

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള വ്യക്തിത്വം കൂടിയാണ് സ്വാസികയുടേത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമ മേഖലയാണെന്നാണ് സ്വാസിക പറയുന്നത്. സ്ത്രീകള്‍ക്കായി ഡബ്ല്യുസിസിയുടെ ആവശ്യം ഇല്ലെന്നും സ്വാസിക അഭിമുഖത്തില്‍ പറയുന്നു. ഡബ്ല്യുസിസി എന്ന സംഘടനയുടെ ആവശ്യം സിനിമാമേഖലയില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.

‘എതിര്‍ക്കാനുള്ള ധൈര്യം നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ടതാണ്. ഡബ്ല്യുസിസിയില്‍ മാത്രമല്ല മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മള്‍ ഒരു പരാതിപ്പെട്ടാല്‍ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ?. എങ്കില്‍പ്പിന്നെ ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പോലീസ് സ്‌റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ.

എന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല. നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ഫോര്‍സ്ഫുള്ളി റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.

നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട് എന്നാണ് സ്വാസിക പറയുന്നത്. നടിയുടെ ഈ പ്രസ്താവന വൈറലായതിന് പിന്നാലെ നിരവധി പേരാണ് നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.

Vijayasree Vijayasree :