വിവാദം തുണയായി 8 മില്യണ്‍ വ്യൂസും കടന്ന് സര്‍ഫെക്‌സലിന്റെ പരസ്യം കുതിക്കുന്നു..

പരസ്യം പുറത്തിറങ്ങിയതോടെ ലക്ഷ്യമിട്ടതിലും വലിയ പ്രചാരണമാണ് അലക്കുപൊടിയായ സര്ഫ് എക്‌സലിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ പരസ്യത്തിനെതിരെ വര്‍ഗീയവാദികള്‍ രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ ലോകത്ത് ഈ പരസ്യവിഡിയോ വൈറലായത്. പരസ്യ ചിത്രത്തിലെ ആശയമാണ് ചില പ്രതിഷേധത്തിന് കാരണം. മതസൗഹാര്ദത്തിന്റെ മികച്ച ആശയം പകരുന്ന രീതിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ ഹിന്ദു ആഘോഷങ്ങളില് ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്നും ലൗ ജിഹാദിനെ
പ്രോത്സാഹിപ്പിക്കുകയാണെന്നും ആരോപിച്ച് ചിലര്‍ രംഗത്തെതിയതോടെ പരസ്യം വിവാദമായിരിക്കുകയാണ്. #BOYCOTT SURF EXCELL# എന്ന ഹാഷ്ടാഗിലാണ് സൈബര് ആക്രമണം. ഹോളി ആഘോഷത്തിനിടെ ഒരു ഹിന്ദു പെണ്കുട്ടി തന്റെ മുസ്ലിം സുഹൃത്തിനെ അവന്റെ കുര്ത്തയിലും പൈജാമയിലും ചായം പറ്റാതെ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയിലെത്താന് സഹായിക്കുന്നതാണ് പരസ്യം.

ബക്കറ്റ് നിറയെ ചായവുമായി കാത്തിരിക്കുന്ന ഒരു കൂട്ടം കുട്ടികള്ക്കു മുമ്ബില് ഹിന്ദു പെണ്കുട്ടി പോയി നില്ക്കുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു.
അവര് ചായം മുഴുവനും തനിക്കുമേല് എറിഞ്ഞെന്ന് ഉറപ്പു വരുത്തിയ ശേഷം അവള് മുസ്‌ലിം സുഹൃത്തിനെ കൂട്ടിക്കൊണ്ടു വരികയും സൈക്കിളില് പള്ളിയിലെത്തിക്കുകയും ചെയ്യുന്നു.പെണ്കുയട്ടിയ്ക്കുമേല് ചായം എറിഞ്ഞവരില് ഒരു കുട്ടിയുടെ കയ്യില് അല്പം ചായം ബാക്കിയുണ്ടായിരുന്നു. മുസ്‌ലിം സുഹൃത്തുമായി പെണ്കുിട്ടി പോകവേ ആ കുട്ടി ബാക്കിയുള്ള ചായം എറിയാന് ശ്രമിച്ചെങ്കിലും മറ്റുള്ളവര് അവളെ തടയുന്നു. പള്ളിയ്ക്കു മുമ്ബില് സുഹൃത്തിനെ ഇറക്കിവിടുമ്‌ബോള് ‘ഞാന് നിസ്‌കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് സുഹൃത്ത് പടികള് കയറി പോകുന്നത്. ‘നമുക്ക് ചായത്തില് കളിക്കാലോ’യെന്ന് പെണ്കുട്ടി മറുപടി പറയുകയും ചെയ്യുന്നു.

ഏതായാലും വിവാദം കമ്പനിക് ലാഭം ഉണ്ടക്കിയിരിക്കുകയാണ് ,പാസയം മിലന്‍ വ്യൂസ് കഴിഞ് തകര്‍ത്തോടുന്നു,കൂടതെ കമ്പനിയുടെ ഫേസ്ബുക് ഫോളവേര്‌സ് മിനിറ്റുകള്‍ കൊണ്ട് ഇരട്ടിയാകുകയാണ്.

Surf Excel advertisement become popular…

Noora T Noora T :