അച്ഛന്റെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്!

ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര താരരാജാക്കന്മാരിൽ ഒരാളായിരുന്നു സുരേഷ് ഗോപി.തന്റെ അഭിനയ മികവുകൊണ്ട് മലയാളത്തിൽ വേരുറപ്പിച്ച അതുല്യ പ്രതിഭ.നായക വേഷത്തിൽ മിക്കതും പോലീസ് കഥാപാത്രങ്ങൾ.പോലീസ് വേഷങ്ങൾ അദ്ദേഹത്തിന്റെ കയ്യിൽ എന്നും ഭദ്രമായിരുന്നു. കുറേ നാളുകളായി സിനിമയിൽ നിന്നും താരം വിട്ടുനിൽക്കുകയാണ്.എന്നാൽ ഇപ്പോളിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിക്കലാണ് സുരേഷ് ഗോപി.അച്ഛന്റെ തിരിച്ചുവരവിന്റെ സന്തോഷം പങ്കുവെക്കുകയാണ് മകൻ ഗോകുൽ സുരേഷ്.

‘അച്ഛൻ തിരിച്ചുവരുന്നു. ചാലു ഇക്കയുടെ (ദുല്‍ഖർ സൽമാൻ) പ്രൊഡക്‌ഷനിൽ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛൻ ജോയിന് ‍െചയ്തു. ഒരുപാട് സന്തോഷം തോന്നുന്നുവെന്നാണ് ഗോകുൽ കുറിച്ചിരിക്കുന്നത്.ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ദുൽഖർ അതിഥി വേഷത്തില്‍ എത്തുന്നു.

കഴിഞ്ഞ നാലു വർഷമായി സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. അതേ വർഷം തന്നെയായിരുന്നു ഐ യും റിലീസ് ചെയ്തത്.ഒരു സമയത്ത് മലയാളികളുടെ ഇഷ്ട തെരങ്ങളിൽ ഒരാളായിരുന്നു സുരേഷ് ഗോപി .മമ്മൂട്ടിയും മോഹൻലാലും പോലെ തന്നെ അദ്ദേഹം മലയാള സിനിമയിൽ തിളങ്ങിനിന്നു. പെട്ടന്നായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുമാറ്റം.രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചതാണ് ഇദ്ദേഹം സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുണ്ടായ കാരണം.ബിജെപിക്ക് വേണ്ടി മത്സരിച്ചു എന്നത് താരത്തിന് സിനിമയ്ക്കകത്തും പുറത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു.എന്നാൽ ഇപ്പോളിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിക്കലാണ് സുരേഷ് ഗോപി.

suresh gopi new film

Sruthi S :