ദൈവമേ, ദേശീയ അവാര്‍ഡ് ഒക്കെ കിട്ടിയിട്ടും മുഴുനീള സംഭാഷണമുള്ള കഥാപാത്രത്തിനായി തപസ്സിരിക്കേണ്ടിവരുമോ?- സുരഭി ലക്ഷ്മി

മലയാള സിനിമയിൽ അപ്രതീക്ഷിതമായി ദേശിയ പുരസ്‌കാരം എത്തിച്ച നടിയാണ് സുരഭി ലക്ഷ്മി . മലയാളത്തിലെ ചലച്ചിത്ര,ടെലിവിഷൻ,നാടക അഭിനേത്രിയായ സുരഭി 2016 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയത് അപ്രതീക്ഷിതമായാണ് .

ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള സുരഭി ശ്രദ്ധിക്കപ്പെട്ടത് എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുവിലൂടെയാണ് .

യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടിയ്ക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്കാരം വരെ സ്വന്തമാക്കിയ കഴിവുറ്റ നടിയാണ് ലക്ഷ്മി . പക്ഷെ ദേശിയ പുരസ്‌കാരം ലഭിച്ചിട്ടും കാര്യമായ മാറ്റമൊന്നും സിനിമ ലഭിക്കുന്നതിൽ ഉണ്ടായില്ലെന്ന് പറയുകയാണ് സുരഭി ലക്ഷ്മി .

ദേശീയ അവാര്‍ഡ് കിട്ടിയെങ്കിലും നല്ല ക്യാരക്ടര്‍ റോളുകള്‍ പിന്നീട് എനിക്ക് ലഭിച്ചില്ല. എന്നാല്‍ ഈ വര്‍ഷം അതിരന്‍, വികൃതി തുടങ്ങിയ സിനിമകളിലൂടെ അതിനൊരു മാറ്റം വന്നിരിക്കുകയാണ്.അതിരനിൽ അഭനയിക്കുമ്പോളാണ് വികൃതിയിലേക്ക് വിളി വന്നത് . ‘സുരഭിക്ക് ഒരൊറ്റ ഡയലോഗ് പോലുമില്ലാത്ത കഥാപാത്രമാണ്’ എന്നാണ് ആമുഖമായി പറഞ്ഞത്. ‘ദൈവമേ, ദേശീയ അവാര്‍ഡ് ഒക്കെ കിട്ടിയിട്ടും സിനിമയില്‍ ഇനിയും ഡയലോഗില്ലാത്ത കഥാപാത്രമോ. ഇനി മുഴുനീള സംഭാഷണമുള്ള കഥാപാത്രത്തിനായി തപസ്സിരിക്കേണ്ടിവരുമോ?’ എന്നാണ് അത് കേട്ടപ്പോള്‍ ചിന്തിച്ചത്. പിന്നാലെ വികൃതി ആക്ഷന്‍ സിനിമയാണെന്നുകൂടി അവര്‍ പറഞ്ഞു.പിന്നീട് കഥ കേട്ടപ്പോളാണ് ഇങ്ങനെയുള്ള കഥാപാത്രമാണെന്നു മനസിലായതെന്നും സുരഭി പറയുന്നു.

surabhi lakshmi about national award

Sruthi S :