കാത്തിരിപ്പിനൊടുവിൽ അലിയ്ക്കും സുപ്രിയയ്ക്കും അരികെ താടിക്കാരൻ

നടൻ പൃഥ്വിരാജ് തന്റെ ക്വാറന്റീന്‍ അവസാനിച്ച്‌ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്‌ ഭാര്യ സുപ്രിയ മേനോന്‍ പൃഥ്വിരാജ്. ഇരുവരോടുമൊപ്പം മകള്‍ അല്ലിയെയും(അലംകൃത മേനോന്‍ പൃഥ്വിരാജ്) ചിത്രത്തില്‍ കാണാം. ‘റീയുണൈറ്റഡ്'(വീണ്ടും ഒത്തുചേര്‍ന്നു) എന്ന അടിക്കുറിപ്പും സുപ്രിയ ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

ആദ്യഘട്ട ഇന്‍സ്റ്റിറ്റ‌്യൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് പിന്നീട് ഹോം ക്വാറന്റൈനിലേക്ക് പോവുകയായിരുന്നു. ഇതിനിടെ നടത്തിയ കൊവിഡ് പരിശോധനയുടെ ഫലവും കഴിഞ്ഞദിവസം പൃഥ്വിരാജ് പങ്കുവച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ് എന്നാലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്ബ് ക്വാറന്റീന്‍ പൂര്‍ത്തിയാക്കുമെന്നും പൃഥ്വി അറിയിച്ചിരുന്നു. ശേഷമാണ് താരം ഇപ്പോള്‍ തന്റെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേര്‍ന്നത്.

Noora T Noora T :