ആ 3 ചിത്രങ്ങള്‍ ഒരിക്കലും കാണില്ല; മകന്റെ ഇഷ്‌ടപ്പെടാത്ത സിനിമകളെ കുറിച്ച് തുറന്നടിച്ച് മോഹൻലാലിൻറെ അമ്മ

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയം മോഹന്‍ലാല്‍ അഭിനയ ജീവിതത്തിന്റെ നാല്പതു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. 1961 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനിച്ച് തിരുവനന്തപുരത്തെ മുടവന്‍മുകളില്‍ വളര്‍ന്ന ലാല്‍ 1978ല്‍ പതിനാറാമത്തെ വയസ്സില്‍, സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മിച്ച് റിലീസാവാതെപോയ ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് ആദ്യമായി കാമറക്കു മുന്നില്‍ എത്തുന്നത്.

താരസംഘടനയായ അമ്മയുടെ പ്രിയപ്പെട്ടവൻ മാത്രമല്ല, അമ്മയുടെ പുന്നാര മകൻ കൂടിയാണ് മോഹൻലാൽ എന്നത് പുതിയ കാര്യമല്ല. വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും ഇളയമകനായാണ് മോഹൻലാലിന്റെ ജനനം. വർഷങ്ങൾക്ക് മുൻപ് അമ്മ ശാന്തകുമാരി മകന്റെ ചിത്രങ്ങളെ പറ്റി പറഞ്ഞ വീഡിയോ വൈറലാവുകയാണ്. അമ്മ ശാന്തകുമാരിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയ ആകെ ഏറ്റെടുത്തിരിക്കുന്നത്. മകന്റെ ഇഷ്‌ടപ്പെടാത്ത സിനിമകളെ കുറിച്ച് തുറന്നടിക്കുകയാണ് മോഹൻലാലിൻറെ അമ്മ

കിരീടം, അതിന്റെ രണ്ടം ഭാഗമായ ചെങ്കോല്‍, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ കാണാന്‍ താല്‍ പര്യമില്ലെന്ന് അമ്മ പറയുന്നു. കാരണം മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. ‘ചിത്രം’ സിനിമയും അവസാനമെത്തുമ്ബോള്‍ കാണല്‍ അവസാനിപ്പിച്ച്‌ പോകും . കൂടാതെ മകന്റെ അടിപിടി സിനിമകള്‍ കാണാന്‍ ഇഷ്ടമല്ലെന്നും ലാലേട്ടന്റെ അമ്മ പറയുന്നു. കിരീടം സിനിമ അല്‍പ നേരം കണ്ടിട്ട് പിന്നെ നിര്‍ത്തുകയായിരുന്നു.എന്നാല്‍ അച്ഛന് നേരെ മറിച്ചാണ്. മകന്‍ വീരനാകുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് മംഗലശ്ശേരി നീലകണ്ഠനെയാണ്.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ചിത്രം വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയതിനെ കുറിച്ചും അമ്മ വെളിപ്പെടുത്തി. ആ സിനിയുടെ ഷൂട്ടിങ്ങ് കാണാനാണ് മകനോടൊപ്പം ആദ്യമായി പോയത്. കാണാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാന്‍ കൊണ്ട് പോയി. അമ്മക്കത് വളരെ ഇഷ്‌ടപ്പെട്ടു. മകന്‍ അഭിനയിക്കാനായി അത്രയേറെ കഷ്‌ടപ്പെടുന്നു എന്ന് അമ്മ മനസ്സിലാക്കിയത് അപ്പോഴാണ്.

കഥകളി വേഷത്തില്‍ മണിക്കൂറുകളോളം വെള്ളം കുടിക്കാതെയായിരുന്നു അഭിനയിച്ചത്. സ്ട്രോയിട്ടു പോലും വെളളമിറക്കാന്‍ താരം തുനിഞ്ഞില്ല കൂടാതെ ഷൂട്ടിങ്ങിന് ശേഷം ക്ഷീണിച്ചു എന്നു പോലും ലാല്‍ പറഞ്ഞിരുന്നില്ല. ലാലിന് കഷ്ടപ്പെടാന്‍ ഏറെ ഇഷ്ടമാണ്.വളരെ ആത്മാര്‍ത്ഥമായി ചെയ്യുകയും ചെയ്യും. ഏതു പ്രവര്‍ത്തിയും അങ്ങനെയേ ചെയ്യൂ. ആരെയും ബുദ്ധിമുട്ടിക്കാത്ത പ്രകൃതമാണ് മോഹന്‍ലാലിന്റേതെന്നും അമ്മ.

Noora T Noora T :