എന്റെ ഇഷ്ട ക്രിക്കറ്റർ ധോണി ആണ് -സണ്ണി ലിയോൺ . പക്ഷെ കാരണം ഇതാണ്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ആണ് തനിക്ക് ഇഷ്ടപെട്ട ക്രിക്കറ്റ് താരമെന്ന്‌ ബോളിവുഡ് താരം സണ്ണി‌ലിയോണ്‍.കഴിഞ്ഞ ദിവസം ഒരു സ്വകാര്യചടങ്ങിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സണ്ണി ലിയോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സണ്ണി ലിയോണിന്റെ മറുപടി ഇങ്ങനെ-
” എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണിയാണ്. ഏറ്റവും ക്യൂട്ട് ആയിട്ടുള്ള കുട്ടി ഉള്ളത് അദ്ദേഹത്തിനാണെന്നാണ് എനിക്ക് തോന്നുന്നത്. തന്റെ മകളായ സിവയുമായുള്ള ചിത്രങ്ങള്‍ ധോണി പോസ്റ്റ് ചെയ്യുന്നത് താന്‍ കാണാറുണ്ട്. അതെല്ലാം വളരെ മനോഹരമാണ്.

ഇത് മാത്രമല്ല ധോണി ഒരു മികച്ച കുടുംബനാഥൻ കൂടെ ആണ് എന്നാണ് സണ്ണി ലിയോണിന്റെ അഭിപ്രായം .അതുകൊണ്ടു തന്നെ തന്റെ ഇഷ്ട ക്രിക്കറ് താരം ധോണി തന്നെയാണ് എന്നാണ് സണ്ണി ലിയോൺ മാധ്യമങ്ങളോട് പറഞ്ഞത് .

sunny leone said her favourite cricket player is mahendra sing dhoni

Abhishek G S :