പെണ്ണേ ചന്ദ്രീ… ഇത് പണയം വെച്ചാൽ അഞ്ഞൂറ് രൂപ കിട്ടോ?

പെണ്ണേ ചന്ദ്രീ… ഇത് പണയം വെച്ചാൽ അഞ്ഞൂറ് രൂപ കിട്ടോ?

ഫ്‌ളവേഴ്‌സ് ചാനലിൽ കോമേഡി ഉത്സവത്തിൽ പെർഫോം ചെയ്യുന്നവരാണ് സുനിയും ചന്ദ്രിയും. ഇവരുടെ കോമഡി ഷോ കാണുന്ന നിരവധി ആള്ക്കാര് ഉണ്ട്. ഇവർ വരുന്ന എല്ലാ പരിപാടികളും വൻ ഹിറ്റാണ്. അശ്വതിചാന്ദ് ,കിഷോർ അനീഷ് സാരഥി എന്നിവർ ആണ് ചന്ദ്രിയും സുനിയുമായി ആൾക്കാരെ രസിപ്പിക്കാൻ എത്തുന്നത്. തിരുവനന്തപുരം ഭാഷയിൽ ആണിവർ കത്തിക്കയറുന്നത്.

കോമഡി ഉത്സവത്തിന്റെ മുതൽക്കൂട്ടാണ് ചന്ദ്രി എന്ന പറയുന്നു. നടി കല്പനയോളം വരില്ലെങ്കിലും ചന്ദ്രി കോമഡി ചെയ്യാൻ തുടങ്ങിയാൽ ഉഷാറാവും എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

മലയാള സിനിമയിൽ കൽപ്പന ചേച്ചിക്ക് ശേഷം അത് പോലെ വരില്ലേങ്കിലും അതിന്റെ കുറവ് തീർക്കാൻ ചന്ദ്രിചേച്ചി മതിയാകും ഒരു പ്രേക്ഷകന്റെ കമന്റ് ആണ്. ചന്ദ്രി കെ പി എ സി ലളിത ചേച്ചിയാകും സിനിമയിൽ വന്നാൽ എന്ന് ഒരു പ്രേക്ഷകന്റെ കമന്റ്. കൽപ്പന ജഗതി വീണ്ടും ഒന്നിക്കുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.

Kavya Sree :