അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത്കൊണ്ടാണ്; മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്; ധർമജൻ ബോൾഗാട്ടി

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത്കൊണ്ടാണ്; മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്; ധർമജൻ ബോൾഗാട്ടി

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംവരണ അട്ടിമറി, ജാതീയത തുടങ്ങിയ വിവാദങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഇരുപതാം വയസില്‍ ജാതിവാല്‍ ഉപേക്ഷിച്ച തന്നെ ജാതീയതയുടെ പാഠങ്ങള്‍ ആരും പഠിപ്പിക്കേണ്ടെന്ന് അടൂര്‍ . ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖം ‘എക്‌സ്പ്രസ് ഡയലോഗി’ലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. അഭിമുഖത്തിനിടയിൽ മോഹൻലാലിനെതിരെ അടൂർ ഒരു പരാമർശം നടത്തി. മോഹന്‍ലാലിന് ‘ഒരു നല്ല റൗഡി’ ഇമേജാണെന്നും തന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതിന് കാരണം അതാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ . ആ പരാമർശത്തിനെതിരെ മേജർ രവി പ്രതികരിച്ചിരുന്നു. ഇപ്പോൾ ധർമജൻ ബോൾഗാട്ടി അടൂരിനെതിരെ ഒരു ഫേസ്ബുക് പോസ്റ്റ് ഇട്ടു .

ഫേസ്ബുക് പോസ്റ്റ്

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ അട്ടിമറി നടക്കുന്നെന്ന വിദ്യാര്‍ഥികളുടെ പരാതി വെറും ആരോപണം മാത്രമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു

യുവസംവിധായകരായ ആഷിഖ് അബുവും രാജീവ് രവിയും തന്നെ വിമര്‍ശിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു . സ്വയം ന്യൂ ജനറേഷന്‍ ഫിലിം മേക്കര്‍മാരെന്ന് അവകാശപ്പെടുന്നവരെ കുറിച്ച് എന്ത് പറയാനാണെന്നും അടൂര്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുകയുന്ടയി . ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിനോട് താന്‍ എതിരാണെന്നും അടൂര്‍ വ്യക്തമാക്കി

Kavya Sree :