ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗം; 15 ലക്ഷം രൂപ വിലമതിക്കുന്ന യന്ത്ര ആനയെ നടയ്ക്കിരുത്തി സുൽ ഷെട്ടി

യന്ത്ര ആനയെ നടയ്ക്കിരുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. കർണാടകയിലെ ശ്രീ ഉമാമഹേശ്വര വീരഭദ്രേശ്വര ക്ഷേത്രത്തിലേക്ക് ആണ് ആനയെ നൽകിയത്. മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന പെറ്റയും (പീപ്പിൾ ഓഫ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അൺലിമിറ്റഡ് പ്ലസ് ആക്ഷൻ) യന്ത്ര ആനയെ സമർപ്പിക്കാൻ വഴിയൊരുക്കിയത്.

ആനകളുടെ ക്ഷേമത്തിനും ഭൂമിയ്ക്കും വേണ്ടി. ദൈവത്തിന്റെ സൃഷ്ടികളെ സംരക്ഷിക്കുന്നതിനൊപ്പം നമ്മുടെ പരമ്പരാഗത ആചാരങ്ങളിലും ചടങ്ങുകളിലും ഏർപ്പെടാൻ നമ്മെ അനുവദിക്കുന്ന ഈ സുപ്രധാന പദ്ധതിയിൽ പെറ്റ ഇന്ത്യയുമായും ക്യുപയുമായും പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്നാണ് സുനിൽ ഷെട്ടി കുറിച്ചത്.

15 ലക്ഷം രൂപ വിലമതിക്കുന്ന ആനയെ ആണ് സുനിൽ ഷെട്ടി സമർപ്പിച്ചത്. ഉമാമഹേശ്വര എന്നാണ് യന്ത്ര ആനയ്ക്ക് പേരിട്ടിരിക്കുന്നത്. 11 അടി ഉയരമുണ്ട് ആനയ്ക്ക്. ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിലേക്ക് പെറ്റയുടെ ഭാ​ഗമായി യന്ത്ര ആനകളെ സമർപ്പിക്കുന്നത്.

Vijayasree Vijayasree :