മഹാരാജാവിനെ പ്രണയിച്ച സുന്ദരിയുടെ കഥ സിനിമയാകുന്നു!!

ഇരുപതാം നൂറ്റാണ്ടിൽ തിരുവനന്തപുരത്തു ജനിച്ചു വളർന്നവരിൽ ഭൂരിഭാഗം പേരും ഇന്നും ഓർക്കുന്ന പേരാണ് സുന്ദരി ചെല്ലമ്മ. നർത്തകിയും ഗായികയുമായിരുന്ന അവർ ജീവിതത്തിന്റെ ഏറിയ പങ്കും ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ പ്രണയിച്ചു.

തിരിച്ചു കിട്ടാത്ത പ്രണയം എന്നും തീരാ വേദനയായി. അവസാന നാളുകളിൽ വിഷാദരോഗത്തിനു അടിമയായിട്ടും സുന്ദരി ചെല്ലമ്മ , അവളുടെ പതിവുകൾ മുടക്കാതെ തമ്പുരാനെ കാത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള ഇടവഴികളിലും മറ്റും തങ്ങി. ഒരു ദുരന്ത പ്രണയ കഥയിലെ നായികയായി ഇന്നും തിരുവിതാംകൂറിലെ പഴയ തലമുറയുടെ ഓർമ്മകളിൽ അവർ ജീവിക്കുന്നു.

ട്രെന്റ് മീഡിയ ഫിലിമ്സിന്റെ ബാനറിൽ അജയനുണ്ണി കഥയും തിരക്കഥയുമെഴുതി ബ്ലെസ്സിയുടെ സഹസംവിധായകനായ സുധാസാഗർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “സുന്ദരി ചെല്ലമ്മ”. ചിത്രത്തിന്റെ അനൗൺസ്മെന്റ് സംവിധം യകൻ ശ്രീ. മധുപാൽ നിർവഹിച്ചു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ – ഛായാഗ്രഹണം – എസ്.ലോഗ നാഥൻ, കൈതപ്രത്തിന്റെ വരികൾക്ക് ഈണം പകരുന്നത് വിദ്യാധരൻ.

എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺ ദാസ്. ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും മേക്ക് അപ്പ് പ്രദീപ് രംഗനും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്. പി ആർ ഒ എ.എസ് ദിനേശ്. സുധീഷ് ഗോപാലകൃഷ്ണനാണ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ.

സംവിധായകനോടൊപ്പം സൗമ്യ സാഗർ സഹ സംവിധാനം നിർവഹിക്കുന്ന സുന്ദരി ചെല്ലമ്മയുടെ ചിത്രീകരണം അടുത്ത വർഷം ആദ്യം ആരംഭിക്കും.

Sundarichellamma movie announced

PC :