മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.
തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
1996 ൽ റിലീസ് ചെയ്ത സല്ലാപം എന്ന സിനിമയിലാണ് മഞ്ജു വാര്യർ ആദ്യമായി നായികയായി അഭിനയിക്കുന്നത്. തുടക്കാക്കരിയെന്ന് പ്രേക്ഷകർക്ക് തോന്നിക്കാത്ത തരത്തിൽ മികച്ച പ്രകടനം മഞ്ജു കാഴ്ച വെച്ചു. സുന്ദർ ദാസാണ് സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സല്ലാപത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സുന്ദർ ദാസ്. അന്ന് തിരക്കുള്ള നടിയായിരുന്ന ആനിയെ ആദ്യം നായികയായി പരിഗണിച്ചെങ്കിലും പിന്നീട് മഞ്ജുവിലേക്ക് ഈ റോൾ എത്തുകയായിരുന്നെന്ന് സുന്ദർ ദാസ് പറയുന്നു.
ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും. ശ്രീജയാണ് ഡബ് ചെയ്തത്. ഇതെന്തൊരു കുട്ടിയാണ് ഭയങ്കരമായി റിയാക്ട് ചെയ്യുന്നു എന്ന് ശ്രീജ പറഞ്ഞു. മഞ്ജുവിന്റെ കഥാപാത്രം ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിക്കുമ്പോൾ മനോജ് കെ ജയൻ പിടിക്കുന്നതാണ് ക്ലെെമാക്സ്. കട്ട് പറഞ്ഞയുടനെ ഇവൾ ഒറ്റക്കരച്ചിൽ. മനോജിന്റെ മുട്ട് വിറയ്ക്കുന്നു. ഇവളെ പിടിച്ചിട്ട് കിട്ടണ്ടേ എന്ന് പറഞ്ഞു. അഭിനയത്തിനപ്പുറത്തേക്ക് പോയി.
ലോഹിയും ഉണ്ണിയേട്ടനും ഞാനും മഞ്ജുവിനടുത്ത് പോയി സമാധാനിപ്പിച്ചു. അഭിനയത്തിനപ്പുറത്തേക്ക് പോകാൻ പാടില്ലെന്ന് ലോഹി ഉപദശിച്ചിരുന്നെന്നും സുന്ദർ ദാസ് ഓർത്തു. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായി മഞ്ജു വാര്യർ മാറുമെന്ന് ലോഹിതദാസ് അന്ന് പറഞ്ഞിരുന്നെന്നും സുന്ദർ ദാസ് ഓർത്തു. ലോഹിതദാസാണ് സല്ലാപത്തിന് തിരക്കഥയെഴുതിയത്.
ലോഹിതദാസ് പറഞ്ഞത് പോലെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായി മഞ്ജു വാര്യർ മാറി. മഞ്ജുവിന്റെ അഭിനയ മികവിനെ പിന്നീട് സിനിമാ ലോകം വാനോളം പുകഴ്ത്തി. മൂന്ന് വർഷക്കാലത്തിനുള്ളിൽ ഹിറ്റുകളുടെ ഒരു നിര തന്നെ മഞ്ജു മലയാളത്തിൽ സൃഷ്ടിച്ചു. 1998 ൽ വിവാഹിതയായ ശേഷം അഭിനയ രംഗത്ത് നിന്നും നടി നീണ്ട ഇടവേളയെടുത്തു. വർഷങ്ങൾക്കിപ്പുറം 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തുന്നത്.
അടുത്തിടെ, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് ഒരുക്കിയ കന്മദം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് നടനും സംവിധായകനുമായ ലാൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ലാലും ഈ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചിരുന്നത്. തന്നെ ഞെട്ടിച്ച അഭിനേത്രിയാണ് മഞ്ജുവെന്നാണ് ലാൽ പറയുന്നത്.
കന്മദം എന്ന സിനിമയിൽ ഞാനും മഞ്ജു വാര്യരുമുള്ള സീനുണ്ട്. മഞ്ജു വാര്യരുടെ പടങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു പെർഫോമൻസ് ഫേസ് ചെയ്യുകയാണ്. അവരാ ക്യാരക്ടറായി മാറിയതും പ്രസന്റേഷനും കണ്ടപ്പോൾ ശരിക്കും ഞാൻ വിറച്ച് പോയി. കാരണം നമുക്കവിടെ എത്താൻ പറ്റില്ല. അയ്യോ ഇവരെന്താെരു ആർട്ടിസ്റ്റാണ് എന്ന് തോന്നി.
എന്നാൽ ലാലുമായി തലേ ദിവസങ്ങളിൽ അഭിനയിക്കുന്നുണ്ട്. പക്ഷെ അടുപ്പം കൊണ്ടായിരിക്കും ലാലിനടുത്ത് അങ്ങനെ തോന്നാഞ്ഞത്. ഇത് എന്നെ വല്ലാതെ വിഷമിപ്പിച്ച് കളഞ്ഞു. അങ്ങനെ വിട്ട് കൊടുക്കാൻ പാടില്ലെന്ന് അന്ന് ഞാൻ തീരുമാനിച്ചതാണ്. ആ സീനിൽ എന്റെ പെർഫോമൻസും വീക്കാണെന്നും ലാൽ പറഞ്ഞു. കേരള ക്രെെം ഫയൽസ് എന്ന സീരീസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ലാൽ. കന്മദത്തിന് പുറമെ കളിയാട്ടം ഉൾപ്പെെടുള്ള സിനിമകളിലും മഞ്ജു വാര്യർക്കൊപ്പം ലാൽ അഭിനയിച്ചിട്ടുണ്ട്.
അതേസമയം, എമ്പുരാന് ശേഷം മഞ്ജുവിന്റെ പുതിയ മലയാളം സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ എമ്പുരാനിൽ ശ്രദ്ധേയ വേഷമാണ് മഞ്ജു ചെയ്തത്. ഏറെക്കാലത്തിന് ശേഷമാണ് കരിയറിൽ ഇത്രയും ശക്തമായ കഥാപാത്രം മഞ്ജു വാര്യർക്ക് ലഭിക്കുന്നത്. ആദ്യ ഭാഗം ലൂസിഫറിലേക്കാൾ എമ്പുരാനിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായികുന്നു.
മിസ്റ്റർ എക്സ് ആണ് മഞ്ജുവിന്റെ അടുത്ത തമിഴ് റിലീസ്. ആര്യ, ഗൗതം കാർത്തിക്, ശരത് കുമാർ എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ നടി അഭിനയിച്ചത്. ഇന്ന് മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും മഞ്ജു വാര്യർ സജീവമാണ്. വേട്ടയാൻ, തുനിവ്, വിടുതലെെ 2, അസുരൻ എന്നിവയാണ് മഞ്ജുവിനെ ഇതുവരെ റിലീസ് ചെയ്ത തമിഴ് സിനിമകൾ.
അടുത്ത കാലത്തായി മിക്ക ഇവന്റുകൾക്കെത്തുമ്പോഴും മഞ്ജു വാര്യർ തന്റെ ലുക്കിൽ ശ്രദ്ധ നൽകാറുണ്ട്. ഇതിന് പിന്നിൽ സ്റ്റെെലിസ്റ്റ്, മേക്കപ്പ്മാൻ. ഹെയർസ്റ്റെെലിസ്റ്റ് തുടങ്ങിയവരുടെ പ്രയത്നവുമുണ്ട്. സ്റ്റെെലിസ്റ്റ് ലിജി പ്രേമന്റെ സ്റ്റെെലിംഗിലാണ് മഞ്ജു വാര്യർ ഇന്ന് കൂടുതലായും പുറത്തിറങ്ങാറുള്ളത്. എമ്പുരാൻ, വേട്ടയാൻ തുടങ്ങിയ സിനിമകളുടെ ഇവന്റിനും മിക്ക പൊതുപാരിപാടികൾക്കും മഞ്ജു വാര്യരെ ഒരുക്കിയത് ലിജി പ്രേമനും മേക്കപ്പ് ആർട്ടിസ്റ്റ് അടങ്ങുന്ന ടീമുമാണ്.
മഞ്ജു വാര്യർക്ക് അനുയോജ്യമായ സ്റ്റെെലിംഗാണ് ഇപ്പോഴത്തേതെന്ന് അഭിപ്രായമുണ്ട്. സിംപിൾ ലുക്കിൽ വ്യത്യസ്തത കൊണ്ട് വരാൻ ലിജി പ്രേമന് കഴിയുന്നു. അടുത്ത കാലത്താണ് മഞ്ജു വാര്യർ ഇവന്റുകളിൽ സ്റ്റെെലിഷായി എത്തുന്നതിൽ ശ്രദ്ധ നൽകിയത്. സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന കാലത്ത് ഇതിലൊന്നും വലിയ താൽപര്യം മഞ്ജു വാര്യർ കാണിച്ചിരുന്നില്ല. എന്നാൽ ഇന്ന് താരം ഫാഷൻ ലോകത്ത് തന്നെ ചർച്ചയാകുകയാണ്.
ഈ അടുത്ത് മഞ്ജു പൊതുവേദികളിലെത്തിയപ്പോഴെല്ലാം ആരാധകർ ശ്രദ്ധിച്ചത് നടിയുടെ സ്റ്റെെലിംഗാണ്. ഇതേക്കുറിച്ച് അധികം സംസാരിക്കാറില്ലെങ്കിലും ലുക്കിൽ വലിയ ശ്രദ്ധ നടി നൽകുന്നുണ്ട്. സ്കിൻ കെയറിലും നടി ശ്രദ്ധ കൊടുക്കുന്നു. എന്നാൽ ചെറുപ്പമായിരിക്കുന്നു എന്ന പ്രശംസ തന്നെ സന്തോഷിപ്പിക്കാറില്ലെന്ന് മഞ്ജു വാര്യർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സന്തോഷത്തോടെയിരിക്കുന്നു എന്ന് കേൾക്കാനാണ് താനാഗ്രഹിക്കുന്നതെന്നാണ് നടി പറയാറുള്ളത്. എമ്പുരാൻ, വേട്ടയാൻ തുടങ്ങിയ സിനിമകളുടെ ഇവന്റിന് വളരെ സ്റ്റെെലിഷായാണ് നടി എത്തിയത്.
അതേസമയം ധനികയാണെങ്കിലും വളരെ സിംപിളായാണ് മഞ്ജുവിനെ പൊതുവിടങ്ങളിൽ കാണാറുള്ളത്. ആർഭാട ജീവിതമല്ല നടി നയിക്കുന്നത്. മഞ്ജു സെറ്റുകളിലേക്കോ ഷോയിലേക്കോ എത്തുന്നത് ഒരുപാട് സഹായികളുമായല്ലെന്നും സ്വന്തം കാര്യങ്ങൾ അവർ തന്നെയാണ് ചെയ്യാറെന്നും നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പണത്തെ പോലെ പുറമേക്കുള്ള സൗന്ദര്യത്തിനും മഞ്ജു പ്രാധാന്യം നൽകാറില്ല. ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കുമ്പോൾ തനിക്ക് സന്തോഷം തോന്നാറില്ലെന്നും സന്തോഷമായിരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടമെന്നും മഞ്ജു വാര്യർ നേരത്തെ പറഞ്ഞിട്ടുണ്ട്.
മുന്നോട്ടുള്ള യാത്രകൾക്കിടയിൽ ഒരിക്കൽ പോലും മഞ്ജുവാര്യർക്ക് പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടങ്ങളെ കാൾ കൂടുതൽ നേട്ടങ്ങളിലേക്ക് ആണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴും മലയാള സിനിമയിൽ ഒരു സ്ത്രീപക്ഷ സിനിമ, അല്ലെങ്കിൽ ഒരു സ്ത്രീ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ ഇറക്കണമെങ്കിൽ മഞ്ജുവാര്യരെ പോലെ വളരെ ബോൾഡ് ആയിട്ടുള്ള ഒരു നടി ഉണ്ടായേ തീരൂ. അത്തരത്തിലൊരു സ്റ്റേജിലേക്ക് എത്താൻ ഉർവശി മഞ്ജുവാര്യർ പോലെയുള്ളവർക്ക് മാത്രമേ ഇതുവരെ മലയാളത്തിൽ സാധിച്ചിട്ടുള്ളൂ. ഈ സാധ്യതകളെല്ലാം തന്നെ മഞ്ജുവിന്റെ ആസ്ഥിയിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിവാഹ ജീവിതം തകർന്നതോടെ ഭർത്താവ് ദിലീപിൽ നിന്നും ജീവനാംശമായ ഒന്നും വാങ്ങാതെയാണ് മഞ്ജു വാര്യർ പുതിയൊരു ജീവിതം കെട്ടിപ്പടുത്തത്. ഇക്കാലയളവിനിടെ സാമ്പത്തികപരമായി മഞ്ജു വാര്യർക്കുണ്ടായ വളർച്ചയും എടുത്ത് പറയേണ്ടതാണ്. വിലപിടിപ്പുള്ള നായികമാരിൽ ഒരാളായ മഞ്ജു വാര്യർ പടി പടിയായാണ് സാമ്പത്തികമായി വളർന്നത്. 140 കോടിക്ക് മുകളിൽ ആസ്തി മഞ്ജു വാര്യർക്ക് ഇന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്. തുനിവ് എന്ന അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ.
രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കാലത്തിലാകമായി മാറിയ മഞ്ജു വാര്യർ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളർച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചു. മൂന്ന് വർഷക്കാലം മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു. പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി.