ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ക്ഷണമുണ്ട്, ഒരു പാര്‍ട്ടിയില്‍ ചേരാന്‍ ‍ സമയമായെന്ന് സുമലത

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സുമലത. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തനിക്ക് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ക്ഷണമുണ്ട്.

ഏത് പാര്‍ട്ടിക്കൊപ്പം ചേരണമെന്ന് ഉടന്‍ തീരുമാനിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കം ആലോചിക്കുന്നുണ്ടെന്നും നടി പറഞ്ഞു.

അംബരീഷ് ജീവിച്ചിരുന്ന കാലത്ത് കൂടെയുണ്ടായിരുന്നവരാണ് യോഗത്തിനെത്തിയത്. പാര്‍ട്ടിയേതെന്ന് നോക്കാതെ എന്നെ പിന്തുണച്ചവരാണ് അവര്‍. ഇന്ന് അവര്‍ ഞാനൊരു പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെടുന്നു. അത് ശരിയാണെന്ന് തന്നെയാണ് ഞാനും കരുതുന്നത്. ഒരു പാര്‍ട്ടിയില്‍ ചേരുന്നത് എന്റെ ഗുണത്തിനല്ല.

മണ്ഡലത്തിലുള്ളവരുടെ ഗുണത്തിനാണ്. കുടുംബത്തോടും അടുത്തവരോടും ആലോചിച്ചാകും അന്തിമതീരുമാനം. ഒരു തീരുമാനത്തിലെത്തിയാല്‍ മാണ്ഡ്യയിലേക്ക് പോകും. അവിടെ ഒരു വലിയ പൊതുയോഗം വിളിച്ച് കൂട്ടും.

അവിടെ തീരുമാനമറിയിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. തീര്‍ച്ചയായും അക്കാര്യം പരിഗണിച്ച് തീരുമാനിച്ചാല്‍ മാണ്ഡ്യയിലെ ജനങ്ങളോടാകും അതാദ്യം താന്‍ പറയുക എന്നും സുമലത പറയുന്നു.

Vijayasree Vijayasree :