42 വര്‍ഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും; വികാരഭരിതയായി സുഹാസിനി

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താരം ശരത് ബാബു അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായത്.

നടന്‍ മനോബാലയുടെ മരണത്തിന് ശേഷം ശരത് ബാബുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് തമിഴ് സിനിമാ ലോകം.

സോഷ്യല്‍ മീഡിയയിലൂടെയും നടന് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട് സഹപ്രവര്‍ത്തകര്‍ വരുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സുഹാസിനിയും. ശരത് ബാബുവിന് ഒപ്പം അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ കോര്‍ത്ത് വച്ച് ഒരു കൊളാഷ് ചെയ്തിട്ടാണ് സുഹാസിനി വികാരഭരിതമായ കുറിപ്പ് എഴുതിയിരിയ്ക്കുന്നത്.

42 വര്‍ഷത്തെ ബന്ധവും സൗഹൃദവും അവസാനിക്കുന്നു.. ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്യും ശരത്ത് അണ്ണാ. ആദ്യ ചിത്രം മുതല്‍ എന്റെ ധൈര്യവും വഴികാട്ടിയും ആയിരുന്നു നിങ്ങള്‍. നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്. ശരിക്കുമൊരു ജന്റില്‍മന്‍, മികച്ച അഭിനേതാവ്’- സുഹാസിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സുഹാസിനിയുടെ പോസ്റ്റിന് താഴെ ശരത് ബാബുവിന് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്. അച്ഛന്‍ മകളായും, സഹോദരങ്ങളായും ജോഡികളായും സുഹാസിനിയും ശരത് ബാബുവും എത്തിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളും കമന്റ് ബോക്‌സില്‍ നടക്കുന്നുണ്ട്. അമൃതവര്‍ഷിനി എന്ന സിനിമയിലും ഇരുവരുടെയും അഭിനയത്തെ കുറിച്ചാണ് കൂടുതല്‍ പേര്‍ക്കും സംസാരിക്കാനുള്ളത്.

വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 1973ല്‍ സിനിമയിലെത്തിയ താരം തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങള്‍ അഭിനയിച്ചത് ശരത് ബാബുവിന് തമിഴ് ആരാധകരെ നേടിക്കൊടുത്തിരുന്നു.

സരപഞ്ചാരം, ധന്യ, ഡെയ്‌സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂന്നിലാമഴ, പ്രശ്‌ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങള്‍ ശരത് അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :