പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രങ്ങൾ പങ്കുവെച്ച് താരം

തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ് സുഹാസിനി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്. സോഷ്യൽ മീഡിയയിലും നടി സജീവമാണ്

ഇപ്പോഴിതാ തമിഴ്‌നാടിന്റെ പരമ്പരാഗത ഉത്സവമായ പൊങ്കലിന്റെ ആഘോഷ ചിത്രങ്ങൾ ഷെയർ ചെയ്‌തിരിക്കുകയാണ് സുഹാസിനി.

പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ഉണ്ടാക്കുന്ന സുഹാസിനിയെ ചിത്രങ്ങളിൽ കാണാം. ആരാധകർക്ക് പൊങ്കൽ ആശംസകളറിയിച്ചിട്ടുണ്ട് സുഹാസിനി. കുടുംബത്തിനൊപ്പമുള്ള പൊങ്കൽ ആഘോഷമാക്കൂയെന്നും ആരാധകർ കമന്റിലൂടെ പറയുന്നുണ്ട്.

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കുമ്പോൾ സുഹാസിനിയും പൂർണ പിന്തുണ നൽകി കൊണ്ട് കൂടെയുണ്ടായിരുന്നു.വലിയ താരനിര നിറഞ്ഞ ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് തിയേറ്ററുകളിലെത്തും.

Noora T Noora T :