1994 ൽ പുറത്തിറങ്ങിയ കഭി ഹാ കഭി നാ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായി എത്തിയ താരമാണ് സുചിത്ര കൃഷ്ണമൂർത്തി. മഹാരാഷ്ട്ര സ്വദേശിയായ സുചിത്ര ഹിന്ദിയിലും തെലുഗിലും കന്നടയിലും തമിഴിലുമായി പത്തോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കിലുക്കാംപെട്ടി എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയാണ് സുചിത്ര. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.
ഇപ്പോഴിതാ തരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജർമനിയിൽ ഒരു പാർട്ടിയിൽ പങ്കെടുത്തതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ബെർലിനിലെ പ്രശസ്തമായ നേ ക്കഡ് പാർട്ടിയിൽ താൻ പങ്കെടുത്തിരുന്നുവെന്നും എന്നാൽ ഇരുപത് മിനിറ്റനുള്ളിൽ ബുദ്ധിമുട്ട് തോന്നിയതിനാൽ അവിടെ നിന്നും ഇറങ്ങിപ്പോയെന്നുമാണ് നടി പറയുന്നത്.
നിങ്ങളുടെ മസ്തിഷ്‌കം വേർപെടുന്ന തരത്തിൽ തുറന്ന മനസ്സുണ്ടാകരുത്. എല്ലായ്പ്പോഴും ഞാനൊരു ഇന്ത്യക്കാരി തന്നെയാണ്. കുളിയും കുറച്ച് ഗായത്രി മന്ത്രം ജപിക്കലും ആവശ്യമായ ഒരു സാധാരണ വ്യക്തി എന്നും നടി പറയുന്നു.
അതേസമയം, സംവിധായകൻ ശേഖർ കപൂറിനെയാണ് സുചിത്ര വിവാഹം കഴിച്ചത്. പക്ഷെ വിവാഹത്തിന് നടിയുടെ കുടുംബം എതിരായിരുന്നു. ശേഖർ കപൂറിന്റെ പ്രായമായിരുന്നു വീട്ടുകാരുടെ എതിർപ്പിന് കാരണം. 1999 ൽ തന്റെ 22-ാം വയസിലാണ് സുചിത്ര ശേഖർ കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ വിവാഹ ജീവിതം അധികനാൾ നീണ്ടു പോയില്ല.
2007ൽ ശേഖർ കപൂറും സുചിത്ര കൃഷ്ണമൂർത്തിയും തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിച്ചു. ഇരുവർക്കും ഒരു മകളുമുണ്ട്. തന്റെ വിവാഹം പ്രായത്തിന്റെ എടുത്ത് ചാട്ടമായിരുന്നുവെന്നാണ് സുചിത്ര പിന്നീട് പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതുവെന്നും താരം വെളിപ്പെടുത്തിയിരുന്നു.