എന്റെ കൂടെ അന്ന് കലാതിലകമായത് ഇത്രയധികം ബുദ്ധിയുള്ള ഒരാളാണെന്ന് ഞാൻ അറിഞ്ഞില്ല.കെ.എം അമ്പിളി; സന്തോഷം പങ്കുവെച്ച് സുബീഷ് സുധി

നടൻ സുബീഷ് സുധി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തന്‍റെയൊപ്പം 18 വർഷങ്ങൾക്ക് മുമ്പ് സര്‍വകലാശാല കലാതിലകമായ കെ.എം അമ്പിളിയുടെ ഇപ്പോഴത്തെ നേട്ടമാണ് സുബീഷ് പങ്കുവച്ചത്.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഇത് 18 വർഷങ്ങൾക്ക് മുമ്പേയുള്ള,എന്റെ കോളേജ് കാലഘട്ടത്തിൽ ഞാൻപോലും ഞെട്ടിപ്പോയ,ഞാൻ കലാപ്രതിഭയായ ഫോട്ടോയാണ്. കണ്ണൂർ സർവ്വകലാശാലാ കലാപ്രതിഭയായ ഫോട്ടോ.. ബുദ്ധിപരമായി വളരെ പിറകിൽ നിൽക്കുന്ന എന്റെ കൂടെ അന്ന് കലാതിലകമായത് ഇത്രയധികം ബുദ്ധിയുള്ള ഒരാളാണെന്ന് ഞാൻ അറിഞ്ഞില്ല.കെ.എം അമ്പിളി.

അന്ന് എന്റെ പഠനകാലത്ത് ഫിസിക്സ് പഠിച്ച പെൺകുട്ടി ഇന്ന് കേരളത്തിലെ യംഗ് സൈന്റിസ്റ്റിനുള്ള കേരള സർക്കാറിന്റെ അവാർഡ് നേടിയിരിക്കുന്നു. ഇന്ന് ഫേസ്ബുക്കിൽ ജസ്ന ദീപേഷ് എന്ന പെൺകുട്ടി എനിക്ക് അയച്ചുതന്ന ഈ ഫോട്ടോ ഞാനിവിടെ പങ്കുവയ്ക്കുന്നു.

അതേ സമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുബീഷ് സുധി നായകനാകുന്നുവെന്ന് സംവിധായകൻ ലാല്‍ ജോസ് അറിയിച്ചിരുന്നു. രഞ്‍ജിത്ത് പൊതുവാള്‍, രഞ്‍ജിത്ത് ടി വി എന്നിവര് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുബീഷ് സുധി നായകനാകുന്നത് എന്ന് അറിയിച്ച ലാല്‍ ജോസ് ചെറിയ കുറിപ്പും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

Noora T Noora T :