നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയ്ക്ക് നേരെ കല്ലേറ്; സംഘര്‍ഷം

പശ്ചിമബംഗാളിലെ മിഡ്ണാപൂരിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയുടെ റോഡ്‌ഷോയ്ക്ക് നേരെ കല്ലേറ്. മിഡ്ണാപൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നും മത്സരിക്കുന്ന അഗ്‌നിമിത്ര പോളിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു മിഥുന്‍ ചക്രബര്‍ത്തി. മെയ് 25നാണ് ഇവിടെ വോട്ടിംഗ്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗ്ലാസ് ബോട്ടിലുകളും കല്ലുകളും എറിഞ്ഞതെന്ന് അഗ്‌നിമിത്ര ആരോപിച്ചു. സംഭവത്തില്‍ ചക്രബര്‍ത്തിക്കോ പോളിനോ അപകടമൊന്നും സംഭവിച്ചില്ല.

നൂറോളം ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ഇവര്‍ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് നീങ്ങുകയായിരുന്നു ഇരുനേതാക്കളും. റോഡ്‌ഷോ ഷേക്ക്പുരാ മോര്‍ പ്രദേശത്ത് എത്തിയപ്പോഴാണ് റോഡ്‌സൈഡില്‍ നിന്നും കല്ലുകള്‍ വലിച്ചെറിയുകയാണ് ഉണ്ടായത്.

ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു. സംഘര്‍ഷം പൊലീസെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

Vijayasree Vijayasree :