പ്രധാനമന്ത്രി മോഹന്‍ലാലിന് നല്‍കുന്ന സമ്മാനം!; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഇങ്ങനെ

മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. കേരളക്കരയൊന്നാകെ ആഘോഷമാക്കിയ ദിവസമായിരുന്നു ഇത്. എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന, ബഹുമാനിക്കുന്ന, ഏറെ ഭക്തിയും വിശ്വാസവും കാത്ത് സൂക്ഷിക്കുന്ന, എല്ലാ മതസ്ഥരെയും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് മലയാളിയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവും ആയ മോഹന്‍ലാല്‍. നടനെന്നതിനേക്കാളുപരി ഗായകന്‍,,കേണല്‍, പാചകപ്രേമി, അവതാരകന്‍ അതിലേറെ നല്ലൊരു കുടുംബസ്ഥന്‍ എന്നിങ്ങനെയെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.

മലയാളത്തിന്റെ എക്കാലത്തേയും മികച്ച നായകനാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഗ്ഗീയതയെ പിന്തുണക്കുന്ന നിലപാടുകളോ നടപടികളോ മോഹന്‍ലാല്‍ ഇതുവരെ എടുത്തിട്ടില്ല. രാഷ്ട്രീയപരമായ ഒരു അഭിപ്രായവും അദ്ദേഹം വ്യക്തമാക്കാറില്ല. എല്ലാ പാര്‍ട്ടിയോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും അടുത്തിടപഴകാറുണ്ട് മോഹന്‍ലാല്‍. എന്നാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള മോഹന്‍ലാലിന്‌റ ബന്ധം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

രണ്ടാളും തമ്മില്‍ സ്‌പെഷ്യല്‍ ബന്ധം തന്നെയാണ് മോഹന്‍ലാലിന്റെ ട്വീറ്റിന് ഒരിക്കല്‍ പ്രധാനമന്ത്രി നല്‍കിയ മറുപടിയില്‍ തന്നെ രണ്ടാളും തമ്മില്‍ ഉള്ള ബന്ധം വ്യക്തമാണ് ലാല്‍ കരുതലോടെയാണ് നീങ്ങുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സിന്റെ കാര്യമെടുത്താലും അതില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ട്. മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററില്‍ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിപലരെയും അതിശയിപ്പിച്ചിരുന്നു.

സാമൂഹ്യപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങള്‍ മികച്ചതാണെന്നും ഏവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. ട്വിറ്ററില്‍ മോഹന്‍ലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരിക്കുകയാണ് മോഹന്‍ലാല്‍. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയ ചില ചര്‍ച്ചകള്‍ക്ക് കൂടി തുടക്കമിട്ടിട്ടുണ്ട്.

12 പ്രമുഖ വ്യക്തികളെ രാജ്യസഭാ എംപി മാരായി നോമിനേറ്റ് ചെയ്യാന്‍ അവസരം ഉള്ളപ്പോള്‍ ഒരുപക്ഷെ പുതിയ സര്‍ക്കാരില്‍ ഒരു എംപി സ്ഥാനമോ കേന്ദ്രമന്ത്രി സ്ഥാനമോ മോഹന്‍ലാലിനെ തേടിയെത്തുമായിരിക്കും എന്നുള്ള വസ്തുത തള്ളിക്കളയാനാകില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ തന്റെ സിനിമാ തിരക്കുകളിലും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കത്ത ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹം ഇത് സ്വീകരിക്കുമോ എന്നുള്ള കാര്യം കണ്ട് തന്നെ അറിയണമെന്നും പറയുന്നവരുണ്ട്.

ലാലേട്ടന് സുരേഷ് ഗോപിയുടെ അവസ്ഥ വരാതിരിക്കട്ടെ, എത്ര നല്ല നടനായാലും കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് ബിജെപിയില്‍ പോയാല്‍ മലയാളികളുടെ ഉള്ള സ്‌നേഹം കൂടി കളഞ്ഞ സുരേഷ് ഗോപിയെ പോലെയാകുമെന്നും എന്നാല്‍ ലാലേട്ടന് ആ ബുദ്ധിയുള്ളത് കൊണ്ട് ആലോചിച്ച് നല്ലത് മാത്രമേ അദ്ദേഹം സ്വീകരിക്കൂവെന്നും ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

അതേസമയം, നാലു പതിറ്റാണ്ടിലേറെയായി സിനിമയിലെ നിറ സാന്നിധ്യമാണ് മോഹന്‍ലാല്‍. 5 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, രണ്ട് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം, അഭിനയത്തിന് പ്രത്യേക ജൂറി അവാര്‍ഡ്, മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ്, നിര്‍മ്മാതാവ് എന്ന നിലയില്‍ കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, എന്നിവയും മറ്റു നിരവധി അംഗീകാരങ്ങളും മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് 2001ലും 2010 ലും പത്മശ്രീ പുരസ്‌കാരവും 2019 ല്‍ പത്മഭൂഷനും, ഇന്ത്യയുടെ നാലാമത്തെയും, മൂന്നാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 2009 ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റ് കേണല്‍ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നടനായി മോഹന്‍ലാല്‍ മാറി. 2001 മുതല്‍ 2014 വരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും, 2018 കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഓണറ്റി ഡോക്ടറേറ്റുകള്‍ നേടിയിട്ടുണ്ട്.

Vijayasree Vijayasree :