സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു – പുരസ്‌കാര പട്ടിക ..

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടന്മാരായി ജയസൂര്യയെയും സൗബിൻ ഷാഹിറിനെയും തിരഞ്ഞെടുത്തു. ജോജു ജോർജ് മികച്ച സ്വഭാവനടൻ. നിമിഷ സജയനാണ് മികച്ച നടി. ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയയെയും തിരഞ്ഞെടുത്തു. സാംസ്കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പുതിയ തലമുറയും മുതിർന്നവരും തമ്മിലുള്ള ശക്തമായ മത്സരമായിരുന്നു അണിയറയിൽ.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാർഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകൾ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്കാര നിർണയം പൂർത്തിയാക്കിയത്.

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.സംവിധായകരായ ഷെറി ഗോവിന്ദൻ,ജോർജ് കിത്തു,ക്യാമറാമാൻ കെ.ജി.ജയൻ,സൗണ്ട് എൻജിനിയർ മോഹൻദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണൻ,എഡിറ്റർ ബിജു സുകുമാരൻ,സംഗീത സംവിധായകൻ പി.ജെ.ഇഗ്നേഷ്യസ്(ബേണി ഇഗ്നേഷ്യസ്)നടി നവ്യാ നായർ എന്നിവരാണ് അംഗങ്ങൾ.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബർ സെക്രട്ടറി.

ജോജു ജോർജിനെ മികച്ച സ്വഭാവ നടാനായി ജോസഫിലെ അഭിനയത്തിന് തിരഞ്ഞെടുത്തു . ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ)- ഷമ്മി തിലകൻ , മികച്ച ബാലതാരം- അബനി ,ചിത്രസംയോജകൻ- അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച) , ഡബ്ബിങ് ആർട്ടിസ്റ്റ് (വനിത)- സ്നേഹ (ലില്ലി) ,മികച്ച സംവിധായകൻ- ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച).,


നൃത്ത സംവിധായകൻ- പ്രസന്ന സുജിത്ത്,മികച്ച നവാഗത സംവിധായകൻ- സക്കരിയ മുഹമ്മദ്,മികച്ച ചിത്രസംയോജകൻ – അരവിന്ദ് മൻമഥൻ…മികച്ച പിന്നണി ഗായിക – ശ്രേയ ഘോഷാൽ (നീർമാതള പൂവിനുള്ളിൽ – ആമി)…, മികച്ച പിന്നണി ഗായകൻ – വിജയ് യോശുദാസ് (പൂമുത്തോളെ… ജോസഫ്)…
മികച്ച പശ്ചാത്തല സംഗീതം – ബിജിബാൽ…,മികച്ച സ്വഭാവനടി സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ)…

state awards complete list

Sruthi S :