മാധ്യമങ്ങളിൽ ശ്രീ റെഡ്ഡി വീണ്ടും; റാമ്പ് വാക്കിൽ തിളങ്ങി താരം!

തെലുങ്ക് ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണത്തിനും വിവേചനത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെയാണ് ശ്രി റെഡ്ഡി പ്രശസ്തയായത്. ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ ലൈംഗികബന്ധത്തിനു തയ്യാറാകണമെന്നാവശ്യപ്പെടുന്ന ‘കാസ്റ്റിങ് കൗച്ച്’ സമ്പ്രദായം തെലുങ്ക് ചലച്ചിത്രരംഗത്തുമുണ്ടെന്നാണ് ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം . താരത്തിന്റെ റാമ്പ് വാക് ആണ് മാധ്യമങ്ങളിൽ തരംഗമാകുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചത്.

ഇതിന് മുൻപ് സിനിമയിൽ നടിമാരെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് അർധനഗ്നയായി താരം പ്രതിഷേധിച്ചിരുന്നു. അപ്പോഴും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. അരവിന്ദ് 2, നേനു നന്ന അബഡ്ഡം, സിന്ദഗി എന്നീ തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

Sri Reddy

Noora T Noora T :