‘കിട്ടിയ പ്രശസ്തി, എന്റെ തീവ്രആഗ്രഹത്തിനും അദ്ധ്വാനത്തിനും ദൈവം തന്ന അനുഗ്രഹമാണ്. ഇതില്‍ മൂങ്ങ ആരാധനയും നിഗൂഢതന്ത്രങ്ങളും ആഭിചാരവും ഒന്നുമല്ല. ഞാന്‍ ഒരു നിഗൂഢസംഘത്തിന്റെയും ആളല്ല; ശ്രീനേഷ്

സംഗീതസംവിധായകന്‍ ശ്രീനേഷ് എല്‍ പ്രഭുവിന്റെ പ്രശസ്തിയ്ക്ക് പിന്നിലുള്ള രഹസ്യം റൂബി സ്റ്റാര്‍ ട്രയാന്‍ഗിള്‍ ലോക്കറ്റും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളുമാണെന്ന് ചില ആളുകള്‍ ആരോപിച്ചിരുന്നു. ഏതോ അജ്ഞാതസംഘത്തിന്റെ പ്രവര്‍ത്തനം ഇതിനുപിന്നിലുണ്ട് എന്നു പലരും ആരോപിച്ചതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീനേഷ്.

‘കിട്ടിയ പ്രശസ്തി, എന്റെ തീവ്രആഗ്രഹത്തിനും അദ്ധ്വാനത്തിനും ദൈവം തന്ന അനുഗ്രഹമാണ്. ഇതില്‍ മൂങ്ങ ആരാധനയും നിഗൂഢതന്ത്രങ്ങളും ആഭിചാരവും ഒന്നുമല്ല. ഞാന്‍ ഒരു നിഗൂഢസംഘത്തിന്റെയും ആളല്ല.

മൂങ്ങ എന്റെ ഇഷ്ടപക്ഷിയാണ്, പിന്നെ വിശ്വാസപ്രകാരം ലക്ഷ്മി ദേവിയുടെ വാഹനവും ഏറ്റവും ബുദ്ധിയുള്ള പക്ഷിയും ആണ് മൂങ്ങ. ഒരു മാജിക്കല്‍ പക്ഷി ആയി എനിക്ക് ചെറുപ്പത്തില്‍ തോന്നിയിട്ടുമുണ്ട്. കഴുത്തില്‍ ഉള്ള റെഡ് റൂബി പതിച്ച തൃക്കോണ ലോക്കറ്റ് ശ്രീചക്ര ആരാധനയുടെ ഭാഗമാണ്. അല്ലാതെ എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല. ഗാന്ധിജി പറഞ്ഞത് പോലെ ഞാനും മറ്റ് മതങ്ങളെ ബഹുമാനിക്കുന്ന തികഞ്ഞ ഹൈന്ദവ വിശ്വാസിയാണ്.

സുദൈവകുടുംബകം തത്വത്തില്‍ വിശ്വസിക്കുന്ന അങ്ങേയറ്റം പ്രകൃതിയെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. ലളിതമായി പറഞ്ഞാല്‍ ബഷീര്‍ക്ക പറഞ്ഞപോലെ ഏവരും ഭൂമിയുടെ അവകാശികള്‍ എന്നത് ഉള്‍ക്കൊണ്ട് കൊണ്ട് കുമാരനാശാന്‍ പാടിയ സ്‌നേഹമാണഖില സാരമൂഴിയില്‍ എന്ന സത്യം മനസിലാക്കി ഗുരുദേവവചനത്തിലെ സോദരതേണ വാഴുക എന്നത് ജീവിതസാരമായി കണ്ട് ജീവിക്കുന്ന ഒരു സാധാരണക്കാരന്‍.

സംഗീതസംവിധായകനും ആയ ശ്രീനേഷ്, ബാങ്ക് ഉദ്യോഗസ്ഥനാണ്. സംഗീതം കൊണ്ട് സമൂഹത്തില്‍ മാറ്റം സാധ്യമാവും എന്ന് ഉറച്ചു വിശ്വസിക്കുന്ന ശ്രീനേഷ്, വാണിജ്യരീതിയില്‍ സംഗീതം ചെയ്യാറുമില്ല എന്നതും ശ്രദ്ധേയമാണ്.

Vijayasree Vijayasree :