മലയാളികൾക്ക് എന്നും സൗന്ദര്യത്തിന്റെ നിറകുടം ആയിരുന്നു ശ്രീവിദ്യ . വിടർന്ന കണ്ണും അതിമനോഹരമായ ചിരിയും ഇടതൂർന്ന മുടിയും കടഞ്ഞെടുത്ത ശരീരവുമൊക്കെയായി മലയാളികൾക്ക് എന്നും പ്രിയങ്കരി ആയിരുന്നു ശ്രീവിദ്യ. മരണത്തിന്റെ പതിമൂന്നാം വർഷകത്തിൽ ശ്രീവിദ്യയെ കുറിച്ച് ഓര്മിക്കുകയാണ് ശ്രീകുമാർ മേനോൻ .
’40 വര്‍ഷവും സിനിമയില്‍ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസില്‍ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭ.
‘എല്ലാവര്‍ക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി’ എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല… ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നു.’
തമിഴ് സിനിമാനടന്‍ കൃഷ്ണമൂര്‍ത്തിയുടെയും കര്‍ണാടക സംഗീതജ്ഞ എം. എല്‍ വസന്തകുമാരിയുടെയും മകളായി 1953 ജൂലൈ 24നാണ് ശ്രീവിദ്യ ജനിച്ചത്. 1966ല്‍ ബാലതാരമായി തിരുവരുള്‍ചെല്‍വര്‍ എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശം നടത്തിയ നടി പിന്നീടു എഴുപതുകളിലെ തിരക്കേറിയ നായികനടിയായി മാറാന്‍ വലിയ താമസമുണ്ടായിരുന്നില്ല. ശ്രീവിദ്യ അനശ്വരമാക്കിയ 1976ലെ അംബ അംബിക അംബാലികയിലെ അംബയുടെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. എന്റെ സൂര്യപുത്രിക്ക്, എന്നെന്നും കണ്ണേട്ടന്റെ, അപൂര്‍വ രാഗങ്ങള്‍, ഇങ്ങനെ ശ്രീവിദ്യ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ തന്ന സിനിമകള്‍ അനവധിയാണ്. നല്ല ഗായിക കൂടിയായിരുന്ന നടി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ പാടിയിട്ടുമുണ്ട്.
എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും പിന്നീട് 2006 വരെയും മലയാളം തമിഴ് ചിത്രങ്ങളില്‍ അമ്മ വേഷങ്ങളിലാണ് പ്രേക്ഷകര്‍ ശ്രീവിദ്യയെ കണ്ടത്. അനിയത്തിപ്രാവ് പോലുള്ള സിനിമകളിലെ വേഷങ്ങളും പ്രേക്ഷകര്‍ ഇന്നും നെഞ്ചോടു ചേര്‍ക്കുന്നവയാണ്. ക്യാന്‍സര്‍ ബാധിച്ച് 2006 ഒക്ടോബര്‍ 19നാണ് ശ്രീവിദ്യ മരണപ്പെടുന്നത്.
sreekumar menon about srividya