ഞാൻ ഹിന്ദുമതത്തെ കുറിച്ച് പഠിച്ചത് പ്രിയങ്ക ചോപ്രയിൽ നിന്നാണ് – നിക്ക് ജോനാസ്

കർവ ചൗത്ത് ആഘോഷങ്ങളാക്കിടയിൽ ഏറ്റവും ശ്രദ്ധേയമായത് നിക്ക് ജോനാസിന്റെയും പ്രിയങ്കയുടെയും ആഘോഷമായിരുന്നു. വിദേശ ആയിട്ടും നിക്ക് എങ്ങനെ ഇന്ത്യൻ സംസ്ക്കാരത്തെ അംഗീകരിക്കുന്നു എന്ന് പറയുകയാണ് നിക്ക് .

അമേരിക്കന്‍ വംശജനായിട്ടു പോലും താന്‍ ഇന്ത്യനായ പ്രിയങ്കയുടെ മതത്തെയും വിശ്വാസങ്ങളെയും മാനിക്കുന്നുവെന്നും താന്‍ ഈ ആചാരത്തെക്കുറിച്ചെല്ലാം പ്രിയങ്കയില്‍ നിന്നും മനസ്സിലാക്കിയെന്നും നിക്ക് പറയുന്നു.

‘എന്റെ ഭാര്യ ഇന്ത്യനാണ്. അവര്‍ ഹിന്ദുമതവിശ്വാസിയാണ്. ഏതു മേഖലയിലും അവര്‍ അവിശ്വസനീയ തന്നെയാണ്. അവരുടെ സംസ്‌കാരത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഒട്ടേറെ കാര്യങ്ങള്‍ എനിക്കു പറഞ്ഞു തന്നിട്ടുമുണ്ട്. ഞാന്‍ അവരെ അങ്ങേയറ്റം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാണെന്നു നിങ്ങള്‍ക്കും മനസ്സിലാകുന്നുണ്ടാകും. ഏവര്‍ക്കും ആനന്ദകരമായ കര്‍വാചൗത്ത് നേരുന്നു’ എന്ന് നിക്ക് ട്വീറ്റ് ചെയ്തിരുന്നു.

ഉത്സവാഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള പ്രിയങ്ക കര്‍വാചൗത്ത് പോലുള്ള പരമ്പരാഗതരീതികള്‍ പിന്‍തുടരുന്നതിനെതിരെ നിരവധി കമന്റുകളുമായി ട്വിറ്ററില്‍ പ്രിയങ്കക്കെതിരെ വിമര്‍ശപ്രളയമാണ്. ഫെമിനിസ്റ്റായ നടി വിവാഹശേഷം ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്തതും മുമ്പ് വാര്‍ത്തയായിരുന്നു.

nick jonas about hinduism

Sruthi S :