മഹേഷിന്റെ പ്രതികാരത്തിലെ ആ ഗായിക ഇവിടെയുണ്ട്; സംഗീതയെ കുറിച്ച് മനസ്സ് തുറന്ന് ശ്രീകാന്ത് മുരളി

നടനും സംവിധായകനുമായി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയെടുത്ത നടനാണ് ശ്രീകാന്ത് മുരളി. എബി എന്ന ചിത്രത്തിലുടെ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ചു
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറൻസിക്,​കക്ഷി അമ്മിണിപിള്ള പോലുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു

ഗായിക കൂടിയാണ് അദ്ദേഹത്തിന്റെ ഭാര്യ സംഗീത . മഹേഷിന്റെ പ്രതികാരത്തിലെ ‘തെളിവെയിലഴകും’ എബിയിലെ ‘പാറിപ്പറക്കൂ കിളി’, തുടങ്ങിയ പാട്ടുകൾ സംഗീത പാടിയതാണ്

താനും ഭാര്യയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്
കൗമുദിടിവിയുടെ താരപ്പകിട്ടിലാണ് ഈ കാര്യവും തുറന്ന് പറഞ്ഞിരിക്കുന്നത്

‘പ്രണയ വിവാഹമായിരുന്നു. ഞാനും സംഗീതയും തമ്മിൽ നല്ല പ്രായ വ്യത്യാസമുണ്ട്. സംഗീതയും എട്ടനും തമ്മിൽ പത്ത് വയസിന് വ്യത്യാസമുണ്ട്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണമെന്ന് തീരുമാനമെടുത്തത്. രക്ഷിതാക്കളോട് പറയുകയായിരുന്നു. അവർക്ക് രണ്ടുപേരെയും നന്നായിട്ട് അറിയാവുന്നതുകൊണ്ട് അവർ വളരെ ഹാപ്പിയായിട്ട്, ഞങ്ങൾ നിങ്ങളെപ്പോഴാ പറയുന്നത് എന്ന നിലയ്ക്കായിരുന്നു. വളരെ പോസിറ്റീവ് ആയിരുന്നു. അതിനിടയ്ക്കുള്ള ഗ്യാപ്പിൽ ഫുൾ ഉപദേശമായിരുന്നു’- അദ്ദേഹം പറഞ്ഞു.ഒരു ഷോയ്ക്കിടെയാണ് ഇരുവരും തമ്മിൽ കാണുന്നത്. ‘സംഗീത മാതാപിതാക്കളോട് സംസാരിച്ചു. ശേഷം സംഗീതയുടെ അച്ഛൻ എന്റെ അച്ഛനോട് സംസാരിച്ചു’- ശ്രീകാന്ത് പറഞ്ഞു.

sreekanth

Noora T Noora T :