‘ആദ്യത്തെ പ്രണയ ചുംബനം 15ാം വയസില്‍’; ഡേറ്റ് ചെയ്യാന്‍ താല്പ്പര്യമുള്ള നടനെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രദ്ധ ശ്രീനാഥ്‌

വ്യക്തിജീവിതത്തെക്കുറിച്ച് തുറന്ന്പറയാന്‍ ഭൂരിഭാഗം നടിമാര്‍ക്കും മടിയാണ്. എന്നാല്‍ തെന്നിന്ത്യന്‍ ശ്രദ്ധ ശ്രീനാഥ് ഈ കാര്യത്തില്‍ വ്യത്യസ്തയാണ്. തന്‍രെ ആദ്യ ചുംബനത്തെക്കുറിച്ചും പ്രണയിക്കാന്‍ ആഗ്രഹമുള്ള വ്യക്തിയെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രദ്ധ. ഒരു ചാറ്റ് ഷോയ്ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

താന്‍ ആദ്യമായി ഒരാള്‍ക്ക് പ്രണയചുംബനം നല്‍കുന്നത് പതിനഞ്ചാം വയസ്സിലാണ് എന്നാണ് ശ്രദ്ധ പറയുന്നത്. 2006 ലായിരുന്നു അതെന്നും താരം വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഇപ്പോള്‍ കാമുകന്‍ ഇല്ലെന്നും സിനിമയിലാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ചാറ്റ് ഷോക്കിടെ പ്രണയിക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തിയെക്കുറിച്ചും ശ്രദ്ധ തുറന്ന് പറഞ്ഞു. നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ രക്ഷിത് ഷെട്ടിയുമായി ഡേറ്റ് ചെയ്യാനാണ് തനിക്ക് ആഗ്രഹം എന്നായിരുന്നു ശ്രദ്ധ പറഞ്ഞത്.

യുടേണ്‍ എന്ന കന്നട ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. മാധവന്റെ നായികയായി വിക്രംവേദയില്‍ എത്തിയതോടെ താരം തമിഴിലും പ്രിയങ്കരിയായി. മലയാളി താരം നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയില്‍ ശ്രദ്ധ ആയിരുന്നു നായിക.

Sradha sreenath says about her love…

Noora T Noora T :