കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയുടെ മകള്‍ അന്തരിച്ചു…മരണ കാരണം ഇത്

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരിയായ മകള്‍ ജൂലിയെറ്റ അന്തരിച്ചു. സോഷ്യല്‍ മീഡിയ വഴി ഈ വേദന താരം ആരാധകരുമായി പങ്കുവെച്ചത്

ഏപ്രില്‍ ഒമ്പതിനായിരുന്നു മകളുടെ മരണമെന്നാണ് ലൂണ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ പോസ്റ്റില്‍ പറയുന്നു. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്.

ഇക്കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ലൂണ.

Noora T Noora T :