ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു മാർ​ഗമില്ല. അതുകൊണ്ട് ഫ്ലാറ്റ് വാടകക്ക് കൊടുക്കുന്നു; സൗഭാ​ഗ്യ വെങ്കിടേഷ്

നടി താര കല്യാണിന്റെ മകളെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നലിയിലും പ്രേക്ഷകർക്ക് സുപരിചിതയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെയാണ് സൗഭാ​ഗ്യ ജനപ്രീതി നേടുന്നത്. ഇടയ്ക്കിടെ യൂട്യൂബ് വീഡിയോകളിലൂടെ തന്റെ കുടുംബത്തിലേ വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ പങ്കുവെക്കാറുണ്ട്. അചെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാ​ഗ്യ. അതിരാവിലെ നാലു മണിക്ക് എഴുന്നേറ്റ് വിളക്ക് വെച്ച ശേഷമാണ് ഒരു ദിവസം ആരംഭിക്കുന്നതെന്നാണ് സൗഭാ​ഗ്യ പറയുന്നത്. ഇപ്പോൾ കൊച്ചിയിലേക്ക് ഒരു യാത്രക്ക് ഒരുങ്ങുകയാണ്. അതിനു മുന്നേ വീട് വൃത്തിയാക്കാനും ക്ലാസ് എടുക്കാനുമുള്ള തിരക്കിലാണ് സൗഭാ​ഗ്യ.

അടുത്തിടെ മകൾക്ക് വയ്യാതായപ്പോൾ ഒരുപാട് ആളുകൾ കുഞ്ഞിനെ കുറിച്ച് തിരക്കിയിരുന്നു. ദൈവാനുഗ്രഹത്താൽ പെട്ടെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുകയും, അവൾക്ക് പൂർണമായും സുഖപ്പെടുകയും ചെയ്തു. മാനസികമായി തളർന്നു പോകുമ്പോൾ ആശ്രയിക്കുന്നത് ആത്മീയതയിൽ ആണ്. അതിനാൽ തന്നെ ദിവസവും രണ്ടു നേരവും ആ വിട്ടിൽ വിളക്ക് വെയ്ക്കാറുണ്ട്. അതൊരു തരം റിലാക്സേഷനാണ് എന്നും സൗഭാ​ഗ്യ പറയുന്നു.

വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞാൽ ഡാൻസ് ക്ലാസിലേക്കാണ് പോവുന്നത്. ഇപ്പോൾ ഡാൻസ് ക്ലാസിലേക്ക് മോളും വരുന്നുണ്ട്. അവിടെയിരുന്ന് ഡാൻസൊക്കെ നോക്കിയിരിക്കും, ചിലപ്പോൾ പടം വരയ്ക്കും. അതല്ലെങ്കിൽ അവിടെ കിടന്ന് ഉറങ്ങിപ്പോവും. ഇത്രേം ബഹളത്തിനിടയിൽ അവളെങ്ങനെയാണ് ഉറങ്ങുന്നതെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നും. പണ്ട് അമ്മ ഡാൻസ് പഠിപ്പിക്കുമ്പോൾ ഞാനും ഇങ്ങനെയായിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. എന്റെ കുട്ടിക്കാലവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.

കൊച്ചിയിലേക്ക് ട്രിപ്പ് പോകുന്നതല്ല. കൊച്ചിയിലെ തന്റെ ഫ്‌ളാറ്റ് സൗഭാ​ഗ്യ വാടകയ്ക്ക് കൊടുക്കുകയാണ്. ഏറെ വേദനാജനകമായൊരു തീരുമാനമായിരുന്നു എന്നാണ് താരം പറയുന്നത്. ചില സാമ്പത്തിക ബുദ്ധികൾ ഉണ്ടായതിനാൽ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. തിരുവനന്തപുരത്ത് നിന്ന് ഇടക്കൊക്കെ വെറുതേ വന്ന് താമസിക്കാൻ പറ്റിയ സൗകര്യമായിരുന്നു ഈ ഫ്ലാറ്റ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു മാർ​ഗമില്ല. അതുകൊണ്ട് ഫ്ലാറ്റ് വാടകക്ക് കൊടുക്കുന്നു എന്നാണ് സൗഭാ​ഗ്യ പറയുന്നത്. സൗഭാ​ഗ്യയും സുധാപ്പുവും ചേർന്നാണ് കൊച്ചിയ്ക്ക് പോയത്. അർജുൻ ചക്കപ്പഴം സീരിയൽ ചെയ്യുന്ന സമയത്താണ് ഈ ഫ്ലാറ്റിലെ സാധനങ്ങളെല്ലാം വാങ്ങിയത്. അന്ന് ഷൂട്ടിം​ഗ് ഉള്ളതിനാൽ കൊച്ചിയിലെ ഫ്ലാറ്റ് വലിയൊരു അനു​ഗ്രഹമായിരുന്നു.

എന്നാൽ വളരെ പെട്ടെന്നായിരുന്നു ആ സീരിയൽ ചിത്രീകരണം അവസാനിപ്പിച്ചത്. അതിനു ശേഷം കൊച്ചിയിലേക്കുള്ള വരവും കുറഞ്ഞു. ഈ കാരണങ്ങൾ കൊണ്ടെല്ലാമാണ് ഫ്ലാറ്റിന്റെ കാര്യത്തിൽ ഇങ്ങനെ തീരുമാനമെടുത്തതെന്ന് സൗഭാ​ഗ്യ പറഞ്ഞു. രണ്ടു ദിവസത്തെ യാത്രയായിരുന്നു. അതിനാൽ വാടകയ്ക്കു താമസിക്കാൻ വരുന്നവരെയും സൗഭാ​ഗ്യ പരിചയപ്പെട്ടു. പിന്നെ ഫ്ലാറ്റ് മുഴുവൻ വൃത്തിയാക്കുകയും അവിടുത്തെ ഫർണിച്ചറുകൾ മോഡിഫൈ ചെയ്യുകയും ചെയ്തു.

ഏകദേശം രണ്ടാഴ്ചക്കു ശേഷമാണ് സൗഭാ​ഗ്യയുടെ വീഡിയോ അപ്ലോഡ് ചെയ്യുന്നത്. ആരാധകരെല്ലാം താരത്തിന്റെയും സുധാപ്പുവിന്റേയും വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. പിന്നാലെ നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ എത്തിയിരിക്കുന്നത്. വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും എന്താണ് ലേറ്റ് ആയതെന്നെല്ലാം ചോദിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്.

Vijayasree Vijayasree :