ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് സൂരജ് പഞ്ചോളി. ഇപ്പോഴിതാ പുറത്ത് വരുന്ന വിവരമനുസരിച്ച് നടന് പരിക്കേറ്റിരിക്കുകയാണ്. മുംബൈയിലെ ഒരു ഫിലിം സിറ്റിയിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന്റെ ദേഹത്ത് അഗ്നി പടർന്നത് പിടിക്കുകയായിരുന്നു. കേസരി വീർ ലെജൻ്റ് ഓഫ് സോംനാഥ് എന്ന പിരീഡ് ഡ്രാമ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.
കരിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനത്തിനിടെയാണ് പൊള്ളലേറ്റത്. നിർണായക രംഗത്തിൽ സ്ഫോടനത്തിന് മുകളിലൂടെ പഞ്ചോളി ചാടുന്നതിനിടെയാണ് പൊള്ളലേറ്റത്. തുടകളിലും അരയ്‌ക്ക് താഴെയും കൈതണ്ടയിലുമാണ് പൊള്ളലേറ്റത്.
തീരുമാനിച്ചതിലും നേരത്തെ സ്ഫോടനം നടന്നതാണ് പ്രശ്നമായത്. മാത്രല്ല, കൂടുതൽ കരിമരുന്ന് ഉപയോഗിച്ചതിനാൽ തീപിടിത്തം രൂക്ഷമാവുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ കരിമരുന്ന് സ്ഫോടനത്തിന്റെ കഠിനമായ വേദന ഉണ്ടായിരുന്നിട്ടും, സൂരജ് ഇടവേള എടുക്കാൻ വിസമ്മതിക്കുകയും ഷൂട്ടിംഗ് തുടരുകയും ചെയ്തു. നടന്റെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഒരു മെഡിക്കൽ സംഘം സെറ്റിൽ ഉണ്ടായിരുന്നുവെന്നുമാണ് വിവരം.