തനിക്ക് വേണ്ടി ക്ഷേത്രങ്ങള്‍ കെട്ടി പണം കളയാതെ അത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ദരിദ്രരെ സഹായിക്കാനും ഉപയോഗിക്കൂ…; സോനു സൂദ്

ബോളിവുഡ് നടന്‍ സോനു സൂദിന്റെ പേരില്‍ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും അതിര്‍ത്തിയില്‍ ക്ഷേത്രം നിര്‍മ്മിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ രംഗത്ത്. തനിക്ക് വേണ്ടി ക്ഷേത്രങ്ങള്‍ കെട്ടി പണം കളയാതെ അത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ദരിദ്രരെ സുഖപ്പെടുത്താനും കഴിയുന്ന ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാന്‍ സോനു പറഞ്ഞു. ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയയിലാണ് ഇക്കാര്യം കണ്ടത്.

‘റിയല്‍ ഹീറോ ഓഫ് ഇന്ത്യയുടെ സോനു സൂദ് ക്ഷേത്രം’ എന്നുള്ള ഒരു ബാനറുള്ള സോനു സൂദിന്റെ പ്രതിമയും സ്ഥാപിച്ചു. ‘അങ്ങനെ ആന്ധ്രയുടെയും തെലങ്കാനയുടെയും അതിര്‍ത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രത്തെക്കുറിച്ച് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. തെലങ്കാനയിലും ആന്ധ്രയിലും അവര്‍ നിര്‍മ്മിച്ച നാലാമത്തെ ക്ഷേത്രമാണിത്, ചെന്നൈയില്‍ ഒന്ന്. എനിക്ക് പറയാന്‍ വാക്കുകളില്ല, വിനയം തോന്നുന്നു.

ആളുകള്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നതില്‍ നന്ദി. പക്ഷേ ഞാന്‍ ഇതിനൊക്കെ പൂര്‍ണ്ണമായും അര്‍ഹനല്ലെന്ന് അറിയാം’. ‘എനിക്ക് നിങ്ങള്‍ ഇത്രയധികം സ്‌നേഹം നല്‍കുമെന്ന് ഒരിക്കലും കരുതിയില്ല, ഓരോ വ്യക്തിക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എനിക്ക് വേണ്ടി ക്ഷേത്രങ്ങള്‍ കെട്ടി പണം കളയാതെ അത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ദരിദ്രരെ സുഖപ്പെടുത്താനും കഴിയുന്ന ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുക’, സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു.

‘ഫത്തേ’ എന്ന ചിത്രം സോനുവിന്റെ അടുത്തതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരു ഹൈ വോള്‍ട്ടജ് ആക്ഷന്‍ സിനിമ ആയിരിക്കും ‘ഫത്തേ’ എന്നാണ് റിപോര്‍ട്ടുകള്‍. ‘ബാജിറാവു മസ്താനി’, ‘ഷംഷേര’ തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അഭിനന്ദന്‍ ഗുപ്തയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.

Vijayasree Vijayasree :