‘മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല, വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദിയെ കയ്യടിച്ച് സമൂഹ മാധ്യമം

ദുരിതപ്പെയ്ത്തില്‍ വലയുന്നവര്‍ക്ക് സഹായപ്രവാഹം സംഭവിക്കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം പിന്തള്ളി മലയാളികൾ ഇപ്പോഴും രംഗത്തിറങ്ങുന്നുണ്ട്. നിരവധിപേരാണ് സഹായ ഹസ്തവുമായി രംഗത്ത് വരുന്നത്.കാലവര്‍ഷത്തില്‍ മുങ്ങിപ്പോയ നാടിനെ ഒറ്റക്കെട്ടായി നിന്ന് കൈപിടിച്ച് ഉയര്‍ത്തുകയാണ് മലയാളികള്‍. ഇതിനിടെ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നും പറഞ്ഞ് എത്തുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഇപ്പോഴും മലയാളികൾ സന്നദ്ധരായി പ്രവർത്തിക്കുകയാണ്.

അത്തരത്തില്‍ ഒരു യുവാവ് ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി നേടുന്നത്. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്റെ സ്‌കൂട്ടര്‍ വിറ്റുകിട്ടയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ്. ഇത് അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റില്‍ അഭിനന്ദന പ്രവാഹം ഒഴുകുകയാണ്.

ആദിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ;-

‘മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും..’-ആദി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

social media relief fund- young man did

Noora T Noora T :