‘ഏറ്റവും ക്യൂട്ടസ്റ്റായ വർക്കൗട്ട് പാർട്ണറെ തന്നെ ഭാര്യയ്ക്ക് ലഭിച്ചിരിക്കുന്നു’; പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ടോ?

ജനിച്ച അന്നുമുതൽ ആരാധകർക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം കാണുന്ന കുട്ടിയുടെ ചിത്രങ്ങൾ അധികമൊന്നും സോഷ്യൽ മീഡിയയിൽ രണ്ടുപേരും പങ്കുവെക്കാറില്ല.അടുത്തിടെ ഓണത്തിന് അലംകൃതയുടെ പുതിയ ചിത്രം പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ സുപ്രിയയ്ക്ക് ഒപ്പം വ്യായാമം ചെയ്യുന്ന അല്ലിയുടെ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് . ‘ഏറ്റവും ക്യൂട്ടസ്റ്റായ വർക്കൗട്ട് പാർട്ണറെ തന്നെ ഭാര്യയ്ക്ക് ലഭിച്ചിരിക്കുന്നു’ എന്നാണ് പൃഥ്വി ഇൻസ്റ്റ സ്റ്റോറിയിൽ കുറിക്കുന്നത്.

അടുത്തിടെയായിരുന്നു അലംകൃതയുടെ ഒമ്പതാം പിറന്നാൾ.

എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ അച്ഛനോടുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് തന്റെ അച്ഛനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.

Noora T Noora T :