ജയിലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനികാന്തിന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാൻ ചെന്നു; എന്തേലും മിണ്ടിയാൽ കപ്പ എടുത്ത് തരും; പോസ്റ്റുമായി ആന്റണി വർ​ഗീസ്

ഓണം റിലീസായെത്തിയ ചിത്രമാണ് ‘ആർഡിഎക്സ്’ . ഒൻപത് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിൽ ഇടം പിടിയ്‌ക്കാൻ ചിത്രത്തിന് സാധിച്ചു .

ഇപ്പോഴിതാ രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ആന്റണി വർ​ഗീസ്. സിനിമയുടെ നിർമാതാവായ സോഫിയ പോളിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമുണ്ട്.

‘ജയിലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ… ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്നാ കേൾക്കുന്നെ.’- ആന്റണി വർ​ഗീസ് കുറിച്ചു.

ആദ്യദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.

Noora T Noora T :