സുരക്ഷിതമായി ടേക്ക് ഓഫും ലാൻഡിംഗും കഴിഞ്ഞുവെന്ന് ബേസിൽ ജോസഫ്; മകളുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടു

മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. കമിഴ്ന്നു കിടന്ന് കൈകൾ വായുവിലേക്ക് ഉയർത്തി കളിക്കുന്ന ഹോപ്പിനെയാണ് ചിത്രത്തിൽ കാണാനാവുക.

സുരക്ഷിതമായി ടേക്ക് ഓഫും ലാൻഡിംഗും കഴിഞ്ഞുവെന്നാണ് ചിത്രങ്ങൾക്ക് ബേസിൽ നൽകിയ രസകരമായ അടിക്കുറിപ്പ്.
ഹോപ്പ് മിന്നൽ മുരളിയാവാൻ പരിശീലിക്കുകയാണ് എന്നാണ് ചില ആരാധകർ കമന്റ് ചെയ്യുന്നത്.

ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും ഒരു പെൺകുഞ്ഞ് പിറന്നത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് ബേസിലും എലിസബത്തും മകൾക്ക് പേരു നൽകിയിരിക്കുന്നത്. മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. മകൾ വന്നതിനു ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ബേസിൽ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

Noora T Noora T :