മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധിക ശരത്കുമാർ. ‘മോഹൻലാലിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരം’ എന്ന അടികുറിപ്പോടെയാണ് രാധിക ചിത്രങ്ങൾ ഷെർ ചെയ്തത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രങ്ങളിൽ കാണാം. ധാരാളം ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലാണ് മോഹൻലാലും രാധികയും സ്ക്രീനിൽ അവസാനമായി ഒന്നിച്ചെത്തിയത്. ‘നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന’ മോഹൻലാലിന്റെ വാക്കുകൾ തനിക്കേറെ സന്തോഷവും അഭിമാനവും നൽകിയെന്ന് രാധിക പറഞ്ഞിരുന്നു.
1985 ൽ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹൻലാൽ ജോഡികളും ‘വാചാലമെൻ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.