രണ്ട് മക്കൾക്കുമൊപ്പം നിൽക്കുന്ന ക്യൂട്ട് ചിത്രവുമായി നാദിർഷ, ഡാഡി കൂൾ, ചുള്ളൻ ഫാദർകുഞ്ഞനിയനെ വാപ്പയാക്കി ഫോട്ടോയെടുത്ത മക്കളെ.. പൊറുക്കൂല ഈ ചതി; കമന്റ് ബോക്സ് നിറയുന്നു

ചലച്ചിത്ര സംവിധായകന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നാദിർഷ.

സോഷ്യൽ മീഡിയയിൽ സജീവമായ നാദിർഷ ഇപ്പോഴിതാ ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

രണ്ട് മക്കൾക്കുമൊപ്പം നിൽക്കുന്ന ക്യൂട്ട് ചിത്രമാണ് നാദിർഷ പങ്കുവെച്ചിരിക്കുന്നത്. നാദിർഷയുടെ സൗന്ദര്യത്തെ വാഴ്ത്തിക്കൊണ്ടും അതീവസന്തുഷ്ടനായ അച്ഛനായി കഴിയാനായതിലെ സന്തോഷവുമൊക്കെയാണ് ആരാധകർ കമൻ്റുകളിലൂടെ പറയുന്നത്.

“ഡാഡി കൂൾ, ചുള്ളൻ ഫാദർ, വെറും Father അല്ല bro, മൈ ഡോട്ടേഴ്‌സ് എന്നല്ലെ ക്യാപ്‌ഷൻ കൊടുക്കേണ്ടത്, നാദ് ഇക്കാ ചെറിയ ഒരു കുശുമ്പ് ഉണ്ട്. നിങ്ങളോട്, കണ്ടാൽ ബ്രദർ ആണെന്ന് തോന്നും, ഇക്ക ആണെന്ന് പറഞ്ഞാൽ കൂടി വിശ്വാസം ആകില്ല, കുഞ്ഞനിയനെ വാപ്പയാക്കി ഫോട്ടോയെടുത്ത മക്കളെ.. പൊറുക്കൂല ഈ ചതി……. ( ഇഷ്ടം മക്കൾസ്), അച്ഛന്റെ പൊന്നുമക്കൾ, സന്തൂർ ഫാദർ, ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, സ്നേഹ നിധിയായ ബാപ്പയുടെ ഐശ്വര്യമുള്ള മക്കൾ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ തകർത്ത് അഭിനയിച്ച അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷ സംവിധാന രം​ഗത്തേക്ക് എത്തിയത്. ദിലീപ് ടൈറ്റില്‍ കഥാപാത്രമായി എത്തിയ കേശു ഈ വീടിന്‍റെ നാഥന്‍ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നു ഈ ചിത്രം. ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച സജീവ് പാഴൂര്‍ ആയിരുന്നു. ഉര്‍വ്വശിയാണ് നായികയായി എത്തിയത്.

Noora T Noora T :