ഇതെന്താ മാസ്ക്കാണോ സർ? ഉപരാഷ്‌ട്രപതിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മാസ്സ് മറുപടി വൈറൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയാണ് സോഷ്യൽ മീഡിയയിൽ താരം. രാജ്യസഭയിൽ സുരേഷ് ഗോപി നടത്തിയ ആറാട്ട് വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയും വൈറൽ ആകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ രാജ്യസഭയിൽ അദ്ദേഹം നൽകിയ ഒരു മറുപടി ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോപിയോട് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ചോദിച്ച ചോദ്യമാണ് സഭയിൽ ചിരിപടർത്തിയത്. സുരേഷ് ഗോപിയോട് താടി കണ്ടിട്ട് മാസ്‌ക് ആണോ എന്നാണ് വെങ്കയ്യ നായിഡു ചോദിച്ചത്. ഇത് പുതിയ സിനിമയ്‌ക്ക് വേണ്ടിയുള്ള തന്റെ പുതിയ ലുക്കാണ് ആണെന്ന് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് മറുപടി നൽകുകയും ചെയ്തു. വെങ്കയ്യ നായിഡുവിന് മറുപടി നൽകിയതിന് പിന്നാലെ താരം പ്രസംഗം ആരംഭിച്ചു.

സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയിലെ ലുക്കാണിത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണ് പാപ്പൻ. ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്‌സ് ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റുകൾ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

അതേസമയംകേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പ്രസംഗം വൈറലായിരുന്നു.

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രംഅല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ പറഞ്ഞിരുന്നു . യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്നും എംപി വ്യക്തമാക്കി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് രാജ്യസഭയിൽ ഉന്നയിക്കുന്നത് എന്നദ്ദേഹം പറഞ്ഞിരുന്നു . ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും കോളനികളിൽ സന്ദർശനം നടത്തി. അവിടെ കണ്ടതുമായ യാഥാർത്ഥ്യങ്ങൾ സുരേഷ് ഗോപി സഭയിൽ പറഞ്ഞു. ഇതുമായിട്ടുള്ള യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം തന്റെ വാക്കുകൾക്ക് വിരാമമിട്ടത്.

Noora T Noora T :