അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ…

അച്ഛൻ അഗസ്റ്റിന്റെ ചിത്രങ്ങൾ പങ്കുവെച്ച കൊണ്ട് ഹൃദയസ്പർശിയായ കുറിപ്പുമായി ആൻ അഗസ്റ്റിൻ
2013–ലാണ് അഗസ്റ്റിൻ മലയാളസിനിമാലോകത്തോട് വിടപറയുന്നത്. കടൽ കടന്ന് ഒരു മാത്തുക്കുട്ടിയായിരുന്നു അഗസ്റ്റിന്റെ അവസാന ചിത്രം.

‘പലപ്പോഴും അച്ഛനെ ഞാൻ ഉറക്കെ വിളിക്കാറുണ്ട്, അച്ഛൻ ആ വിളിക്ക് മറുപടി നൽകിയിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന് തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാൻ ശരിക്കും ആ​ഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്.

‘ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛൻ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാൻ എനിക്ക് ഭാ​ഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതിൽ അച്ഛന് അഭിമാനിക്കാനായെന്ന് ഞാൻ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ…അച്ഛനെ വിളിക്കുന്നതും ഞാൻ മിസ് ചെയ്യുന്നു.’–ആൻ കുറിച്ചു.

Noora T Noora T :