സത്യന്‍ അന്തിക്കാട് ചിത്രമായ മകളിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. സിനിമയുടെ ലൊക്കേഷനിലെ വിശേഷങ്ങളും തിരിച്ചുവരവിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് മീര എത്തിയിരുന്നു. മീരയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു താരം ഇൻസ്റ്റാഗ്രാമിൽ സജീവമാകാൻ തുടങ്ങിയത്. മകള്‍ എന്ന ചിത്രത്തിലെ ഫോട്ടോയുമായാണ് മീര ഇന്‍സ്റ്റഗ്രാമില്‍ തുടക്കം കുറിച്ചത്. വിശേഷങ്ങളും ഓര്‍മ്മകളുമായി എല്ലാവരോടും വീണ്ടും അടുക്കാനും പുതിയ തുടക്കങ്ങളെ ചേര്‍ത്തുപിടിക്കാനുമാണ് തന്റെ വരവെന്നും മീര കുറിച്ചിരുന്നു
ആദ്യ പോസ്റ്റ് ഇട്ട് മണിക്കൂര്‍ തികയും മുന്‍പ് തന്നെ ഒരുലക്ഷത്തിലേക്ക് അടുക്കുകയാണ് മീരയുടെ ഫോളോവേഴ്സ്. നിലവില്‍ മീരയ്ക്ക് 95.4കെ ഫോളോവേഴ്‌സ് ആണുള്ളത്. ആദ്യമായിട്ട പോസ്റ്റിന് 1.26 ലക്ഷം ലൈക്കും കടന്നു.
താരങ്ങളും ആരാധകരുമെല്ലാം മീരയുടെ വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍, ശ്രുതി ലക്ഷ്മി, സുരഭി ലക്ഷ്മി, ആഷിക് അബു, സിതാര കൃഷ്ണകുമാര്‍, ഐമ റോസ്മി സെബാസ്റ്റിയന്‍, അരുണ്‍ ഗോപി തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. മീരയുടെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തായിരുന്നു പൂര്‍ണിമ എത്തിയത്. വിര്‍ച്വല്‍ ലോകത്ത് നല്ലൊരു തുടക്കമാവട്ടെ ഇത്, പ്രിയകൂട്ടുകാരിയുടെ വരവിനെക്കുറിച്ച് പൂര്‍ണിമ കുറിച്ചത് ഇങ്ങനെയായിരുന്നു. റീല്‍ ആന്‍ഡ് റിയല്‍ ലൈഫിലേക്കുള്ള തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.