എന്തൊരു യാദൃശ്ചികതയെന്ന് യുവനടി; ആളെ മനസ്സിലായോ? ചിത്രം വൈറൽ

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി സിനിമകളിലൂടെ അഹാന യനയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു

അടുത്തിടെ സംവിധായിക എന്ന രീതിയിലും അഹാന ശ്രദ്ധ നേടിയിരുന്നു. അഹാന സംവിധാനം ചെയ്ത ‘തോന്നൽ’ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ മാത്രം നാലര മില്യണോളം ആളുകളാണ് കണ്ടത്.

തന്റെ ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അഹാനയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഡോറയെന്ന കാർട്ടൂൺ കഥാപാത്രത്തെ അനുസ്മരിക്കുന്ന ലുക്കിലാണ് കുഞ്ഞ് അഹാനയെ കാണാനാവുക. “എന്തൊരു യാദൃശ്ചികത,” എന്നാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റ്.

നാന്‍സി റാണി, അടി എന്നിവയാണ് റിലീസിനൊരുങ്ങുന്ന അഹാനയുടെ മറ്റ് ചിത്രങ്ങൾ.

Noora T Noora T :