പൃഥ്വിരാജ് നായകനാവുന്ന കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ കടുവയിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജിനും വിവേക് ഒബ്റോയിക്കും ഒപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
‘ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കിക്കാണുന്ന ഒരാളാണ്. കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു,’ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിട്ടുള്ളത്.
ഷൂട്ടിംഗിനു മുമ്പേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്ന ചിത്രമായിരുന്നു കടുവ. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ ‘കടുവ’യുടെ കഥയും കഥാപാത്രത്തെയും പകര്‍ത്തിയതാണ് ഈ ചിത്രമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന് എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.